Monday, April 6, 2026
Google search engine
HomeNewsKerala Newsവനിതാ സംരംഭകര്‍ക്ക് കരുത്ത് 'കേരള പകരാന്‍ വുമണ്‍ ഓണ്‍ട്രപ്രെണേഴ്‌സ് കോണ്‍ക്ലേവ് 2025': ലോഗോ പ്രകാശനം ചെയ്തു

വനിതാ സംരംഭകര്‍ക്ക് കരുത്ത് ‘കേരള പകരാന്‍ വുമണ്‍ ഓണ്‍ട്രപ്രെണേഴ്‌സ് കോണ്‍ക്ലേവ് 2025’: ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഒക്ടോബര്‍ 13-ന് തൃശ്ശൂരില്‍ വെച്ച് നടക്കുന്ന ‘കേരള വുമണ്‍ ഓണ്‍ട്രപ്രെണേഴ്‌സ് കോണ്‍ക്ലേവ് 2025’-ന്റെ ലോഗോ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ഈ സംഗമം കേരളത്തിലെ വനിതാ സംരംഭകര്‍ക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോഹത്സാഹിപ്പിക്കുന്നതിനും അതില്‍ സ്ത്രീകളുടെ പങ്കും വളര്‍ച്ചയും ഉറപ്പാക്കുന്നതിനുമായാണ് ഇത്തരമൊരു കോണ്‍ക്ലേവ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. കേരളത്തില്‍ ആയിരത്തിലധികം ചെറുതും വലുതുമായ സ്ത്രീ സംരംഭകര്‍ കോണ്‍ക്ലേവിന്റെ ഭാഗമാകും. വ്യവസായ വാണിജ്യ ഡയറക്ടര്‍ പി വിഷ്ണു രാജ് ഐ.എ.എസ്. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലോകബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായാണ് ഈ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആഗോള തലത്തില്‍ മത്സരക്ഷമമാക്കുകയാണ് റാംപ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ലോഗോ പ്രകാശന ചടങ്ങില്‍ സംസാരിച്ച മന്ത്രി പി. രാജീവ്, കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വനിതാ സംരംഭകര്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടി. ‘പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലുള്ള ബിസിനസുകള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ കോണ്‍ക്ലേവ് ഒരു വലിയ അവസരമാണ്. വ്യവസായ മേഖലയിലെ വിദഗ്ദ്ധരുമായും വിജയിച്ച വനിതാ സംരംഭകരുമായും നേരിട്ട് സംവദിക്കാന്‍ ഇതിലൂടെ സാധിക്കും. ഒപ്പം, ബാങ്കുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍,ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുമായി ബന്ധപ്പെടാനുള്ള ഏകജാലക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘സംരംഭകത്വ രംഗത്തെ പുത്തന്‍ അറിവുകള്‍, സാങ്കേതികവിദ്യകള്‍, സര്‍ക്കാര്‍ സഹായങ്ങള്‍ എന്നിവയെല്ലാം ഒരൊറ്റ വേദിയില്‍ ലഭ്യമാക്കുക എന്നതാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. ഈ സംഗമം വനിതാ സംരംഭകര്‍ക്ക് പുതിയ ആശയങ്ങള്‍ നല്‍കാനും, അവരുടെ സംരംഭങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ച നേടാനും സഹായിക്കും. ഒപ്പം തന്നെ അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഒരു വേദി കൂടിയാകും ഈ കോണ്‍ക്ലേവ്,’ എന്ന് വ്യവസായ വാണിജ്യ ഡയറക്ടര്‍ പി വിഷ്ണു രാജ് ഐ.എ.എസ്., അഭിപ്രായപ്പെട്ടു.
വനിതാ സംരംഭകരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും, ഈ കോണ്‍ക്ലേവ് ആ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവെപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments