Sunday, April 12, 2026
Google search engine
HomeNewsKerala Newsകാനന്നൂർ കോ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിന്റെ രണ്ടാംഘട്ട ആധുനികവൽക്കരണം ഉദ്ഘാടനം ചെയ്തു.

കാനന്നൂർ കോ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിന്റെ രണ്ടാംഘട്ട ആധുനികവൽക്കരണം ഉദ്ഘാടനം ചെയ്തു.

പഴയ ചുവപ്പുനാടകളുടെ കെട്ടുപാടുകളെ അറുത്തുമാറ്റി കാലഹരണപ്പെട്ട നിയമങ്ങളെ പൊളിച്ചെഴുതി സംരംഭക സൗഹൃദപരമായ ഒരു സമ്പദ് വ്യവസ്ഥയിലേക്ക് കേരളം മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു സംസ്ഥനസർക്കാരിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കണ്ണൂർ ചൊവ്വയിലെ കാനന്നൂർ കോ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിന്റെ രണ്ടാംഘട്ട ആധുനികവൽക്കരണ പ്രവർത്തികൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വ്യവസായ മേഖലയിലെ മാറ്റങ്ങൾ യാദൃശ്ചികമായി സംഭവിച്ചത് അല്ലെന്നും വ്യക്തമായ ആസൂത്രണത്തിന്റെയും നിശ്ചയദാർഢ്യത്തോടുമുള്ള ഇടപെടലുകളുടെയും ഫലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യം മുന്നണി സർക്കാരിന്റെ കാലത്താണ് 2019 ൽ കാനന്നൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിന്റെ രണ്ടാംഘട്ട നവീകരണ പദ്ധതിക്ക് തുടക്കമിട്ടതെ എന്ന് മുഖ്യമന്ത്രി പറഞ്ഞു 20.68 കോടി രൂപ ചെലവിൽ ഈ സ്ഥാപനത്തിൻറെ ഭാവിയിലേക്കുള്ള വാതിൽ തുറക്കുന്ന ആധുനികവൽക്കരണമാണ് ഈ ഘട്ടത്തിൽ നടപ്പാക്കിയിട്ടുള്ളത് 40ലേറെ വർഷം പഴക്കമുള്ള ഇവിടത്തെ യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട് വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ പൂർണ്ണമായും ഓട്ടോമാറ്റിക്കാണ് ഇതുവഴി പ്രതിദിനം മൂന്ന്ടൺ
നൂലു ഉല്പാദിപ്പിക്കുന്ന സ്ഥാനത്ത് ഇനി മുതൽ നാല്ടൺ ഉല്പാദിപ്പിക്കാനാകും അതായത് ഈ സ്ഥാപനത്തിൻറെ ഉല്പാദക്ഷമതയും ഗുണമേന്മയും വർദ്ധിക്കുന്നതിന് ഈ നവീകരണ പ്രവർത്തി വഴിതെളിക്കും ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ ഇവിടെ ഉത്പാദിപ്പിക്കുന്ന നൂല് മികച്ച ഗുണനിലവാരം ഉള്ളതിനാൽ ഉൽപ്പന്നം കെട്ടിക്കിടക്കുന്ന അവസ്ഥയുമില്ല നമ്മുടെ സ്കൂൾ യൂണിഫോമിനു
ള്ള നൂൽ
ഇവിടെ നിന്നാണ് കൊടുക്കുന്നത്. മാത്രമല്ല ബംഗ്ലാദേശ് പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ഉണ്ട് ഉത്പാദനം വർദ്ധിക്കുന്ന തോടുകൂടി കൂടുതൽ വിപണി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും നടത്തണം. പുതിയ യന്ത്രങ്ങൾ സ്ഥാപിക്കുമ്പോൾ ജോലിഭാരം കുറയ്ക്കുകയും കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യും പുതിയ കാലഘട്ടത്തിനനുസരിച്ച് സ്വയം നവീകരിക്കാനും വൈദഗ്ധ്യം വർദ്ധിപ്പിക്കാനും തൊഴിലാളികൾ തയ്യാറാകണം ആധുനികവൽക്കരണത്തിന്റെ ഗുണഫലം എല്ലാ തൊഴിലാളികൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭരണസമിതിയും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സ്പിന്നിങ് മില്ലിന്റെ നവീകരണം കണ്ണൂർ ജില്ലയുടെയും സമപപ്രദേശങ്ങളിലെയും സാമ്പത്തിക രംഗത്ത് വലിയ ഉത്തേജനം ആകും ഈ കാഴ്ചപ്പാടോടെ ആഗോള വിപണിയിലെ മത്സരങ്ങളിൽ നേരിടാൻ കഴിയുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും ഉണ്ടാകണം നൂൽഉൽപാദനത്തിൽ മാത്രം ഒതുങ്ങാതെ ടെക്സ്റ്റൈൽ മേഖലയിലെ മറ്റ് സാധ്യതകൾ കൂടി ഉപയോഗപ്പെടുത്താൻ ഭരണസമിതി തയ്യാറാകണം ഇവിടെ ഉത്പാദിപ്പിക്കുന്ന നൂലിന് ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും മികച്ച വിപണി കണ്ടെത്താൻ കഴിയണം അതിനുള്ള പിന്തുണ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. തികച്ചും വ്യവസായ സൗഹൃദമായ ഒരു അന്തരീക്ഷമാണ് ഇന്ന് കേരളത്തിൽ ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു .കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിലെ വ്യവസായ രംഗത്ത് വന്നിട്ടുള്ള മാറ്റങ്ങൾ വിവരണാതീതമാണ് ഇടതുപക്ഷ ജനാധിപത്യം മുന്നണി അധികാരത്തിൽ വന്നാൽ നാട്ടിൽ വ്യവസായം വരില്ലെന്ന് പ്രചരിപ്പിച്ച വരുണ്ട് പുതിയ സംരംഭങ്ങൾക്ക് ഇവിടെ സ്ഥാനമില്ലെന്ന് പറഞ്ഞവരും ഉണ്ട്. എന്നാൽ കഴിഞ്ഞ ഒരു ദശാപത്തിനുള്ളിൽ കേരളത്തിൻറെ വ്യവസായ രംഗത്ത് വന്ന മാറ്റങ്ങൾ അവരുടെ ദുഷ്പ്രചരണത്തിനുള്ള ശക്തമായ മറുപടിയാണ് ഭക്ഷ്യ സംസ്കരണം ടൂറിസം ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു സൂക്ഷ്മ ചെറുകിട സംരംഭമേഖലയിൽ വന്ന മാറ്റം നമ്മുടെ നാട്ടിലെ ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സഹായിച്ചു ഒപ്പം കേരളത്തിലെ ജനങ്ങൾക്ക് സ്വന്തമായ വ്യവസായം കഴിയുമെന്നും ആത്മവിശ്വാസം നൽകാൻ സർക്കാരിന് സാധിക്കുകയും ചെയ്തു .ചെറുകിട വ്യവസായങ്ങൾ സമൃദ്ധമായി സ
വളർന്നു വൻകട കമ്പനികളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിലും കേരളം വിജയിച്ചു കേന്ദ്രസർക്കാരിൻറെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ കേരളം കൈവരിച്ച വലിയ മുന്നേറ്റം നമ്മുടെ പരിസരങ്ങൾക്കുള്ള ഏറ്റവും വലിയ തെളിവാണ് രാജ്യത്തെയും വിദേശത്തേയും പ്രമുഖ കമ്പനികൾ നിക്ഷേപം നടത്താനായി കേരളത്തിലേക്ക് വരുന്നു .ഐടി ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകൾ ആഗോളതലത്തിൽ ശ്രദ്ധേയരായ നിരവധി കമ്പനികൾ കഴിഞ്ഞവർഷത്തിൽ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു ഉയർന്ന വിദ്യാഭ്യാസമുള്ള വൈദഗ്ധ്യം ഉള്ള തൊഴിലാളി സമൂഹമാണ് കേരളത്തിലേക്ക് വരാൻ വൻകിട കമ്പനികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇത് കേരളത്തിന്റെ മികച്ച തൊഴിൽ അന്തരീക്ഷത്തിലും പ്രൊഫഷണൽ സമീപനത്തിനും അവർക്കുള്ള വിശ്വാസ്യത വർദ്ധിക്കുന്നു. മാത്രമല്ല കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളിൽ ഇന്ന് പുതിയ ഘട്ടത്തിന്റെ ആവശ്യകതകൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനമാണ് നടത്തിവരുന്നത് അനാവശ്യ സമരങ്ങളും വ്യവസായ തർക്കങ്ങളും നമ്മുടെ നാട്ടിൽ ഇല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

  രജിസ്ട്രേഷൻ        

മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി കണ്ണൂർ കോർപ്പറേഷൻ മുസ്ലിം മഠത്തിൽ ഡോക്ടർ വി ശിവദാസൻ എംപി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ കെ രത്നകുമാരി, ബി പി ചെയർമാൻ അജിത് കുമാർ എന്നിവർ എന്നിവർ വിശിഷ്ടാതിഥികളായി

    സ്പിന്നിംഗ് മില്‍ ചെയർമാൻ എം പ്രകാശൻ മാസ്റ്റർ കോർപ്പറേഷൻ കൗൺസിലർ സി എച്ച് അസീമ ഹാൻഡ് ഫീവ് ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ എൻ സി ഡി സി റീജിയണൽ ഡയറക്ടർ കെ എൻ ശ്രീധരൻ സാൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ ഡോക്ടർ കെ എസ് കൃപകുമാർ വ്യവസായ വകുപ്പ് സെക്രട്ടറി ദിലീപ് കുമാർ ടെക്സ് ഫെഡ് എംഡി ജില്ലാ ട്രഷറർ അരക്കൻ ബാലൻ  ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ബി വി ശശീന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് താപം ബാലചന്ദ്രൻ കെഎസ്ഇയു സംസ്ഥാന സെക്രട്ടറി എം എം മനോഹരൻ, കെ സി ഇ എഫ് ജില്ലാ പ്രസിഡന്റ് കെ വി കുമാർ സ്പിന്നിങ് മിൽ പി എം പി പ്രശാന്ത് എന്നിവർ സംസാരിച്ചു 
       മുൻ ചെയർമാൻമാർ മാനേജിംഗ് ഡയറക്ടർമാർ എന്നിവരെ ആദരിച്ചു ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു തുടർന്ന് കലാപരിപാടികൾ അരങ്ങേറി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments