Monday, April 13, 2026
Google search engine
HomeNewsKerala Newsനടി റിനി ആന്‍ ജോര്‍ജ് സിപിഎം വേദിയില്‍, പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ ജെ ഷൈന്‍

നടി റിനി ആന്‍ ജോര്‍ജ് സിപിഎം വേദിയില്‍, പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ ജെ ഷൈന്‍

കൊച്ചി: നടി റിനി ആന്‍ ജോര്‍ജിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് പാര്‍ട്ടി നേതാവ് കെ ജെ ഷൈന്‍. സ്ത്രീകളെ സ്മാര്‍ത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളതെന്നും കെ ജെ ഷൈന്‍ വിമര്‍ശിച്ചു. ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പറവൂരില്‍ ഇന്നലെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ഷൈന്‍ റിനിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് പോലും വടകര തെരഞ്ഞെടുപ്പ് കാലത്തു തനിക്കെതിരെ പ്രചാരണം നടന്നെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് കെ കെ ശൈലജയും പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി വളരെ അടുപ്പമുള്ള കുടുംബ പശ്ചാത്തലമാണ് റിനിയുടേത്. എന്നാല്‍, കോണ്‍?ഗ്രസിന്റെ ഏതെങ്കിലും ഭാരവാഹിത്വം വഹിക്കുന്നതായോ അം?ഗത്വമോ ഉള്ളതായ വിവരങ്ങള്‍ ലഭ്യമല്ല. നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് റിനി പ്രതിഷേധ കൂട്ടായ്മയുടെ വേദിയിലും ആവര്‍ത്തിച്ചത്. ഏതെങ്കിലും സംഘടനയുടെയോ വ്യക്തികളുടെയോ പേരെടുത്ത് പറഞ്ഞുകൊണ്ട് ഇന്നലെയും ആരെയും വിമര്‍ശിക്കാന്‍ റിനി തയാറായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments