Sunday, April 12, 2026
Google search engine
HomeNewsKerala Newsകാലിനു മുറിവുമായെത്തിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി; സംഭവം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍

കാലിനു മുറിവുമായെത്തിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി; സംഭവം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലിനു മുറിവുമായി എത്തിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. കുത്തിയതോട് മുഖപ്പില്‍ സീനത്തിന്റെ (58) വലതുകാലിന്റെ തള്ളവിരലിനോടു ചേര്‍ന്നുള്ള രണ്ടുവിരലുകളാണ് മുറിച്ചുമാറ്റിയത്. സീനത്തിന്റെ മകന്‍ സിയാദ് ആശുപത്രി സൂപ്രണ്ടിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നംഗ വിദഗ്ധസംഘത്തെ അന്വേഷണത്തിനു ചുമതലപ്പെടുത്തി.

വലതുകാലിന്റെ വിരലുകള്‍ക്ക് മുറിവുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം 27-നാണ് സീനത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രി ശസ്ത്രക്രിയാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 29-ന് ഇവരെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടാതെ വിരലുകള്‍ മുറിച്ചുമാറ്റിയതായാണ് പരാതി.

കാലിനു വേദന കുറയാതെ വന്നതോടെ 30-ന് പ്രധാന ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോഴാണ് വിരലുകള്‍ മുറിച്ച കാര്യം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്നാണ് സിയാദ് ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ഇദ്ദേഹം പരാതി നല്‍കി. ഗുരുതര പ്രമേഹബാധിതയായ ഇവരുടെ വിരലുകള്‍ മുറിച്ചുമാറ്റേണ്ടതു തന്നെയായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബി. പദ്മകുമാര്‍ വിശദീകരിച്ചു. മുറിച്ചുമാറ്റുന്നതിനുമുന്‍പ് രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടണം. ഇക്കാര്യത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്നു പരിശോധിക്കും. അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments