വസന്ത്കുഞ്ച്: ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യന്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായിരുന്ന 3 വനിതകള്‍ അറസ്റ്റിലായി. അസോഷ്യേറ്റ് ഡീനും സീനിയര്‍ അധ്യാപികയുമായി ശ്വേത ശര്‍മ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഭാവന കപില്‍, സീനിയര്‍ അധ്യാപിക കാജല്‍ എന്നിവരാണു പിടിയിലായത്. സ്വാമിയുടെ നിര്‍ദേശമനുസരിച്ചു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു.
അതിനിടെ, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്വാമിയുടെ മുറിയില്‍ ഇന്നലെ പൊലീസ് നടത്തിയ തിരച്ചിലില്‍ സെക്‌സ് ടോയ്‌സ് ഉള്‍പ്പെടെ കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കുമൊപ്പം സ്വാമി നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങളും കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.




