1980 മുതൽ 2025 വരെയുള്ള കേരളത്തിൻറെ നാലര പതിറ്റാണ്ട് കാലത്തെ സാമൂഹികവും സാംസ്കാരികവുമായ വികാസ പരിണാമങ്ങൾ ഈ കാലയളവിലെ മലയാളിയുടെ വൈകാരിക ജീവിതം മൂല്യബോധങ്ങൾ സംഘർഷങ്ങൾ എന്നിവയുടെ ദൃശ്യപരമായ അനുഭവ തന്നെയാണ് മോഹൻലാൽ ചിത്രങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദാദാസാഹിബ് അവാർഡ് ജേതാവ് മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരവ് അർപ്പിക്കുന്ന പരിപാടി ആയ മലയാളം മാനോളം ലാൽസലാം പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് പുരസ്കാരം മലയാളത്തിൻറെ മഹാനടൻ മോഹൻലാൽ ഇക്കഴിഞ്ഞ മാസം 23ന് ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്ന് ഏറ്റു വാങ്ങുകയുണ്ടായി
ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ




