Sunday, April 12, 2026
Google search engine
HomeNewsNational Newsഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണായക പങ്ക്; കൂടുതല്‍ എസ്400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഇന്ത്യ

ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണായക പങ്ക്; കൂടുതല്‍ എസ്400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിനു പിന്നാലെ റഷ്യയില്‍നിന്ന് കൂടുതല്‍ എസ്400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനൊരുങ്ങി ഇന്ത്യ. ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ ഇന്ത്യാസന്ദര്‍ശന വേളയില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എസ്400 കൂടാതെ ഇതിന്റെ പുതിയ പതിപ്പായ എസ്500 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനും ഇന്ത്യ ആലോചിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018ലാണ് എസ്400 സംവിധാനം വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും റഷ്യയും ആദ്യം ഒപ്പുവച്ചത്. അഞ്ച് യൂണിറ്റുകള്‍ക്ക് 500 കോടി ഡോളറാണ് ഇന്ന് നല്‍കിയത്. അഞ്ചില്‍ മൂന്ന് യൂണിറ്റുകള്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. റഷ്യയില്‍നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നത് യുഎസിന്റെ ഉപരോധ ഭീഷണിക്ക് കാരണമായിരുന്നു. ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യ കരാറുമായി മുന്നോട്ടുപോയത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനില്‍നിന്നുള്ള പ്രത്യാക്രമണം തടുക്കുന്നതില്‍ എസ്400 സംവിധാനം വലിയ പങ്കുവഹിച്ചിരുന്നു. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ എത്തിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് വ്യോമസേനാ മേധാവി എ.പി.സിങ്ങും വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments