Sunday, April 12, 2026
Google search engine
HomeNewsNational Newsഡെലിവറി ബോയ് മാറിടത്തില്‍ സ്പര്‍ശിച്ചു, ആരോപണവുമായി യുവതി; വിഡിയോ തെളിവിനു പിന്നാലെ നടപടിയുമായി ബ്ലിങ്കിറ്റ്

ഡെലിവറി ബോയ് മാറിടത്തില്‍ സ്പര്‍ശിച്ചു, ആരോപണവുമായി യുവതി; വിഡിയോ തെളിവിനു പിന്നാലെ നടപടിയുമായി ബ്ലിങ്കിറ്റ്

മുംബൈ: ബ്ലിങ്കിറ്റ് ഡെലിവറി ബോയ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുള്ള യുവതിയുടെ സമൂഹമാധ്യമ കുറിപ്പ് ചര്‍ച്ചയാകുന്നു. പാഴ്‌സല്‍ കൈമാറുന്നതിനിടെ ഡെലിവറി ബോയ്, തന്റെ മാറിടത്തില്‍ സ്പര്‍ശിച്ചു എന്ന് ആരോപിച്ചാണ് യുവതി എക്‌സ് അക്കൗണ്ടില്‍ വിഡിയോ പങ്കിട്ടത്. ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച ഏജന്റ് പാഴ്‌സല്‍ കൈമാറുന്നതും പണം വാങ്ങുന്നതും വിഡിയോയില്‍ കാണാം. ചില്ലറ തുക തിരികെ നല്‍കുമ്പോള്‍, അയാള്‍ സ്ത്രീയുടെ മാറിടത്തില്‍ തൊടുന്നതായാണ് വിഡിയോയില്‍ കാണുന്നത്.

”ഇന്ന് ബ്ലിങ്കിറ്റില്‍ ഓര്‍ഡര്‍ നല്‍കിയ ശേഷം എനിക്ക് സംഭവിച്ചത് ഇതാണ്. ഡെലിവറി ബോയ് വീണ്ടും എന്റെ വിലാസം ചോദിച്ചു. തുടര്‍ന്ന് എന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചു. ഇത് സ്വീകാര്യമല്ല. ദയവായി കര്‍ശന നടപടി സ്വീകരിക്കുക. ഇന്ത്യയില്‍ സ്ത്രീ സുരക്ഷ തമാശയാണോ ?” വിഡിയോയ്‌ക്കൊപ്പം യുവതി എക്‌സില്‍ എഴുതി.

തെളിവ് നല്‍കിയതിനു ശേഷമാണ് ബ്ലിങ്കിറ്റ്, ഡെലിവറി ബോയ്ക്ക് എതിരെ നടപടിയെടുത്തതെന്ന് യുവതി ആരോപിച്ചു. തന്റെ വാക്കാലുള്ള പരാതി ബ്ലിങ്കിറ്റ് ആദ്യം തള്ളിക്കളഞ്ഞു. വിഡിയോ തെളിവു നല്‍കിയ ശേഷം, കമ്പനി ഏജന്റിന്റെ കരാര്‍ അവസാനിപ്പിക്കുകയും പ്ലാറ്റ്ഫോമില്‍ നിന്ന് അദ്ദേഹത്തെ നീക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.

എക്‌സില്‍ നടന്ന ചര്‍ച്ചയില്‍ ഒട്ടുമിക്കവരും യുവതിയെ പിന്തുണയ്ക്കുകയും ബ്ലിങ്കിറ്റ് ഡെലിവറി ബോയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ചിലര്‍ സ്പര്‍ശനം ആകസ്മികമായിരിക്കാമെന്ന് അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ചും നിരവധി വാഗ്വാദങ്ങളാണ് നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments