ഫ്‌ളോറിഡ: സ്‌കൂളിലെ കംപ്യൂട്ടറില്‍ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരന്‍ ചോദിച്ച ഒരു സംശയമാണ് നിമിഷങ്ങള്‍ക്കകം ലോകത്തെ ഞെട്ടിച്ചത്. ക്ലാസിനിടയില്‍ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നതായിരുന്നു പതിമൂന്നുവയസ്സുകാരനായ വിദ്യാര്‍ഥിയുടെ ചോദ്യം. ഡെലാന്‍ഡിലെ സൗത്ത് വെസ്റ്റേണ്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം.
സ്‌കൂളിലെ കംപ്യൂട്ടറില്‍ ലോഗിന്‍ െചയ്ത കുട്ടി ചാറ്റ്ജിപിടിയോട് സംശയം ചോദിച്ചു. ”ക്ലാസിനിടയില്‍വച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം?”. നിമിഷങ്ങള്‍ക്കകം സ്‌കൂള്‍ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിള്‍ എന്ന എഐ സംവിധാനം സ്‌കൂള്‍ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കി.
പിന്നാലെ ഉദ്യോഗസ്ഥന്‍ എത്തി വിദ്യാര്‍ഥിയെ ചോദ്യം ചെയ്തു. താന്‍ തമാശക്കായി ചെയ്തതാണെന്നാണ് കുട്ടി ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥനു നല്‍കിയ മൊഴി. എന്നാല്‍ സ്‌കൂള്‍ അധികൃതരും പൊലീസ് ഉദ്യോഗസ്ഥനും സംഭവത്തെ തള്ളികളഞ്ഞില്ല. വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. വിലങ്ങണിയിച്ച് കുട്ടിയെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.




