Sunday, April 5, 2026
Google search engine
HomeNewsഅലറി വിളിച്ച് കയര്‍ത്തു സംസാരിച്ച് സഹോദരിമാര്‍; വിമാനത്തില്‍ നിന്ന് പുറത്താക്കിയതോടെ ജീവനക്കാരിയെ ആക്രമിച്ചു, കുടുക്കിയത് നിര്‍ണായക...

അലറി വിളിച്ച് കയര്‍ത്തു സംസാരിച്ച് സഹോദരിമാര്‍; വിമാനത്തില്‍ നിന്ന് പുറത്താക്കിയതോടെ ജീവനക്കാരിയെ ആക്രമിച്ചു, കുടുക്കിയത് നിര്‍ണായക മൊഴി

ന്യൂജഴ്സി: മദ്യലഹരിയില്‍ വിമാനത്തിനുള്ളില്‍ ബഹളം വയ്ക്കുകയും വിമാനത്താവളത്തിലെ എയര്‍ബ്രിജില്‍ ഒരു ജീവനക്കാരിയെ തള്ളിയിടുകയും ചെയ്ത സഹോദരിമാരെ കുടുക്കിയത് ജീവനക്കാരിയുടെ നിര്‍ണായക മൊഴിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈവര്‍ഷം മേയിലാണ് ഓര്‍ലാന്‍ഡോയില്‍ നിന്ന് ന്യൂജഴ്സിയിലേക്കുള്ള ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മൗറ ലയോണ്‍സ് (31), ഇളയ സഹോദരി കീര ലയോണ്‍സ് (22) എന്നിവര്‍ മദ്യലഹരിയില്‍ പ്രശ്‌നമുണ്ടാക്കിയത്.

വിമാനത്തിനുള്ളില്‍ പ്രവേശിച്ച ഇരുവരും അധികം വൈകാതെ ബഹളം വയ്ക്കാന്‍ തുടങ്ങി. കീര ഉറക്കെ അലറി വിളിക്കുകയും ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനോട് കയര്‍ത്തു സംസാരിക്കുകയും ചെയ്തു. ഇതോടെ ഇരുവരെയും എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് പുറത്താക്കേണ്ടി വന്നു.

വിമാനത്തില്‍ നിന്ന് പുറത്തായി എയര്‍ബ്രിജിലൂടെ നടന്നുപോകുമ്പോള്‍ തങ്ങളെ പുറത്താക്കിയതിലുള്ള ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാതിരുന്ന യുവതികള്‍, തൊട്ടടുത്തുണ്ടായിരുന്ന ഒരു ഗേറ്റ് ഏജന്റിനെ തള്ളി താഴെയിട്ടു. താഴെ വീണ ഏജന്റിന് പരുക്കേറ്റു. സഹോദരിമാര്‍ വീണ്ടും ഒരാളെ കൂടി തള്ളാന്‍ ശ്രമിച്ചപ്പോള്‍ ഫ്‌ലൈറ്റ് സൂപ്പര്‍വൈസര്‍ ഇടപെട്ട് തടയുകയായിരുന്നു.

പക്ഷേ, പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാര്‍ ആക്രമിച്ചുവെന്നാണ് സഹോദരിമാര്‍ മൊഴി നല്‍കിയത്. പക്ഷേ ആക്രമിച്ചവരെക്കുറിച്ച് കൃത്യമായ വിവരണം നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ജീവനക്കാരുടെ മൊഴിയെടുക്കുന്നതിനിടെയാണ് ഒരു ജീവനക്കാരി ഇരുവരെയും തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരം നല്‍കിയത്.

‘എന്നെ ആദ്യം തള്ളിയിട്ടത് മെലിഞ്ഞ, കോളജ് വിദ്യാര്‍ഥിയെ പോലെ പ്രായം തോന്നിക്കുന്ന ഇളയ സഹോദരിയാണ്. പിന്നാലെ, തടിയുള്ള, പ്രായം കൂടിയ സഹോദരി വീണ്ടും എന്നെ തള്ളിയിട്ട് നിലത്തിട്ടു’- ജീവനക്കാരി പൊലീസിനോട് പറഞ്ഞു. ഈ വിവരണം പൊലീസിന് പ്രതികളെ തിരിച്ചറിയാന്‍ സഹായകമായി. തുടര്‍ന്ന്, നടന്ന സംഭവങ്ങളുടെ നാടകീയ ദൃശ്യങ്ങള്‍ പൊലീസിന്റെ ബോഡികാം റെക്കോര്‍ഡ് ചെയ്തു. പൊലീസിന്റെ പിടിയിലായി കൈവിലങ്ങ് വയ്ക്കുമ്പോഴും കുറ്റവാളികളല്ലെന്ന് യുവതികള്‍ വാദിച്ചുകൊണ്ടേയിരുന്നതും ബോഡികാമില്‍ പതിഞ്ഞിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments