Sunday, April 5, 2026
Google search engine
HomeNewsKerala Newsഭിന്നശേഷിക്കാരുടെ സംയുക്തമായ കൂട്ടായ്മയായ TBSK വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ക്ലിഫ്ഹൗസ് മാർച്ച് പനൃൻ രവീന്ദ്രൻ ഉദ്ഘാടനം...

ഭിന്നശേഷിക്കാരുടെ സംയുക്തമായ കൂട്ടായ്മയായ TBSK വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ക്ലിഫ്ഹൗസ് മാർച്ച് പനൃൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു

താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സ്വതന്ത്ര സംഘടന ടിവിഎസ് കെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2004 മുതൽ 2024 വരെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ മുഖേനെ താൽക്കാലിക ജോലി ചെയ്തു പിരിച്ചുവിട്ട ഭിന്നശേഷിക്കാരെ സർക്കാരിന്റെ നയപരമായ തീരുമാനത്തിലൂടെ മാനുഷിക പരിഗണന നൽകി സൂപ്പർ ന്യൂമെറി സ്വസ്തിക സൃഷ്ടിച്ച പുനർ നിയമനം നൽകി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 14 ജില്ലകളിലെയും താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരെയുംഅണിനിരത്തി വിവിധ ഭിന്നശേഷി സംഘടനകളെ കൂടെ ഉൾപ്പെടുത്തി ക്ലിഫ് ഹൗസിലേക്ക് മാർച്ചും ധർണ്ണ യുംനടത്തി. എത്രയും പെട്ടെന്ന് സ്ഥിര നിയമനം നൽകുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണം എന്ന് ടിബിഎസ് ആവശ്യപ്പെട്ടു. 40 വയസ്സിനു മുകളിൽ 55 വയസ്സ് വരെ പ്രായമുള്ളവരാണ് സർക്കാരിൽ പ്രതീക്ഷ അർപ്പിച്ചവരിൽ ഭൂരിപക്ഷവും നിയമന കാര്യത്തിൽ നടപടിയെടുക്കുന്നത് വൈകിയാൽ നിരവധി പേരുടെ അവസരം നഷ്ടപ്പെടും അതിനാൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. 140 എംഎൽഎമാർക്കും മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാർക്കും 14 ജില്ലാ കളക്ടർമാർക്കും വകുപ്പ് തല മേധാവികൾക്കും പാർട്ടി ഘടകങ്ങൾക്കും നിരവധി നിവേദനങ്ങൾ നൽകിയിട്ടും ഒരു തീരുമാനം ഉണ്ടാകാത്തതിനാലാണ് അനിശ്ചിതകാല സമരവുമായി ഇറങ്ങേണ്ടി വരുന്നതെന്ന് ടിവിഎസ് കെ അറിയിച്ചു 20 ലക്ഷം അഭ്യസ്ത വിദ്യർക്ക് തൊഴിലവസ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന കർമ്മപരിപാടിയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 1996 മുതൽ നാളിതുവരെയുള്ള ബാക്ക് ലോഗോ ഒഴിവുകളിലും ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളും താൽക്കാലിക ജോലി ചെയ്തു പിരിച്ചുവിട്ട ഭിന്നശേഷിക്കാർക്ക് നിയമനം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും നീണ്ട 20 വർഷക്കാലമായുള്ള സ്ഥിരം തൊഴിൽ വേണ്ടിയുള്ള കാത്തിരിപ്പിന് സർക്കാർ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടതായിരുന്നു ധർണ്ണയുടെ ഉദ്ഘാടനം രവീന്ദ്രൻ നിർവഹിച്ചു സംസ്ഥാന പ്രസിഡണ്ട് ബാബുരാജ് പിടിഎ ജനറൽ സെക്രട്ടറി ബിനു ട്രഷറർ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു 16 ജില്ലകളിൽ നിന്നും താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാർ ധർണയിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments