തിരുവനന്തപുരം പട്ടം എസിടി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഇന്ന് രാവിലെ 5 30ന് ആയിരുന്നു സംഭവം തുടർന്ന് ഭർത്താവ് മുകളിലത്തെ നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എങ്കിലും ഗുരുതരപരുക്കുകളോടെ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. കരകുളം സ്വദേശിനി ജയന്തിയാണ് കൊല്ലപ്പെട്ടത്. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന കേബിൾ വയർ കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊന്നത് .കുറച്ചു ദിവസങ്ങളായി ജയന്തി ഈ ഹോസ്പിറ്റലിൽ ചികിത്സയിലാണ് കിഡ്നി സംബന്ധമായ അസുഖത്തിനാണ് ചികിത്സ എന്നാണ് ലഭ്യമായ വിവരങ്ങൾ രണ്ടാമത്തെ നിലയിൽ 218 ആം നമ്പർ മുറിയിൽ ആയിരുന്നു ജയന്തി കിടന്നിരുന്നത്. കൊല നടത്തിയ ശേഷം ഭർത്താവ് സൂര്യൻ അഞ്ചാമത്തെ നിലയിൽ ഓടിക്കയറി അതിൻറെ മുകളിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും മരണം സംഭവിച്ചില്ല.




