ന്യൂഡല്‍ഹി: റാവല്‍പിണ്ടി ചിക്കന്‍ ടിക്ക മസാല, ബഹാവല്‍പുര്‍ നാന്, സര്‍ഗോധ ധാല്‍ മഖാനി… വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ഒരു വ്യോമസേനാ കേന്ദ്രത്തില്‍ നടന്ന ആഘോഷത്തിലെ അത്താഴവിരുന്നിലെ വിഭവങ്ങളായിരുന്നു ഇത്. ഓപ്പറേഷന് സിന്ദൂറില്‍ വ്യോമസേന നേടിയ വിജയത്തിന്റെ കഥകളുമായാണ് ഇക്കുറി വ്യോമസേനാ ദിനാഘോഷം നടത്തിയത്.
വ്യോമസേനയുടെ ആക്രമണത്തില്‍ നാശം സംഭവിച്ച പാക്കിസ്ഥാനിലെ വിവിധ സ്ഥലങ്ങളെ ഓര്‍മിപ്പിക്കുന്നതായിരുന്നു മെനു. റഫീഖി റാറാ മട്ടണ്‍, ബാലാകോട്ട് തിറാമിസു, മുസഫറാബാദ് കുല്‍ഫി ഫലൂദ, മുറിദ്കെ മീഠാ പാന്‍ ഇങ്ങനെ പോകുന്നു വിഭവങ്ങളുടെ പേരുകള്‍. അതേസമയം, വ്യോമസേനാ മേധാവിയുടെ വസതിയില്‍ നടന്ന ഔദ്യോഗിക അത്താഴ വിരുന്നിലെ മെനു കാര്‍ഡ് അല്ലെന്നാണ് സേനാ വൃത്തങ്ങള്‍ നല്കുന്ന വിവരം. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉള്‍പ്പെടെ പങ്കെടുത്ത അത്താഴവിരുന്നിന്റെ മെനു കാര്‍ഡ് വ്യത്യസ്തമായിരുന്നു.
അതേസമയം, സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ തരംഗമായ മെനു ഏതു സേനാ കേന്ദ്രത്തിലേതെന്നു പുറത്തുവന്നിട്ടില്ല. ഏതെങ്കിലും യൂണിറ്റില്‍ നടന്ന ആഘോഷത്തില്‍ തയാറാക്കിയതാകാം ഇതെന്നു മാത്രമാണു ഡല്‍ഹിയിലെ സേനാ വൃത്തങ്ങള്‍ നല്കുന്ന വിവരം. ഒക്ടോബര്‍ 8നായിരുന്നു വ്യോമസേനാ ദിനം.




