Tuesday, April 14, 2026
Google search engine
HomeSportകോലിയെ മറികടന്ന് മന്ദാന, റെക്കോഡുകള്‍ തിരുത്തിയെഴുതി ഇന്ത്യന്‍ ഓപ്പണര്‍

കോലിയെ മറികടന്ന് മന്ദാന, റെക്കോഡുകള്‍ തിരുത്തിയെഴുതി ഇന്ത്യന്‍ ഓപ്പണര്‍

കൊളംബോ: വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരേ മിന്നുന്ന ബാറ്റിങ് പുറത്തെടുത്ത് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന.66 പന്തില്‍ ഒന്‍പത് ഫോറുകളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെ താരം 80 റണ്‍സെടുത്തു.

ഇതോടെ ഒരുപിടി റെക്കോഡുകളും മന്ദാന സ്വന്തമാക്കി. കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് തികച്ച ആദ്യ വനിതാ താരം, വനിതാ എകദിനത്തില്‍ വേഗത്തില്‍ 5000 എന്നീ റെക്കോഡുകളാണ് ക്രെഡിറ്റിലെത്തിയത്. 5000 തികച്ച പ്രായംകുറഞ്ഞ താരം കൂടിയാണ്.

വ്യക്തിഗത സ്‌കോര്‍ 18-ലെത്തിയപ്പോളാണ് സ്മൃതി കലണ്ടര്‍ വര്‍ഷം 1000 റണ്‍സെന്ന നേട്ടം കൈവരിച്ചത്. 80 റണ്‍സെടുത്തതോടെ 2025-ല്‍ നേടിയ റണ്‍സ് 1062 ആയി. നാല് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയുമായി. 18 ഇന്നിങ്സുകളില്‍നിന്നാണ് നേട്ടം.

5000 റണ്‍സ് തികച്ച നാലാമത്തെ വനിതാതാരമായ സ്മൃതി 112 ഇന്നിങ്സ് മാത്രമാണ് ഇതിനായെടുത്തത്. 129 ഇന്നിങ്സില്‍നിന്ന് ഇത്രയും റണ്‍സിലെത്തിയ വിന്‍ഡീസ് താരം സ്റ്റെഫാനി ടെയ്ലറുടെ റെക്കോഡ് തകര്‍ന്നു. 5569 പന്തുകളാണ് ഇതിനായി ഇന്ത്യന്‍താരം നേരിട്ടത്. 29-ാം വയസ്സിലാണ് സ്മൃതി ഇത്രയും റണ്‍സ് നേടുന്നത്.

വേഗത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ ബാറ്ററെന്ന റെക്കോഡും മന്ദാന സ്വന്തം പേരിലാക്കി. വിരാട് കോലിയെയാണ് മന്ദാന മറികടന്നത്. കോലി 114 ഇന്നിങ്‌സില്‍ നിന്നാണ് ഇത്രയും റണ്‍സെടുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments