പാലക്കാട്: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വാല്‍പ്പാറയ്ക്ക് സമീപമുള്ള വാട്ടര്‍ഫാള്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയില്‍ താമസിക്കുന്ന അസാല (54) കൊച്ചുമകള്‍ മൂന്നു വയസ്സുള്ള ഹേമശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ആയിരുന്നു ആക്രമണം. കാട്ടാന ഇവര്‍ താമസിക്കുന്ന പാടിയുടെ ജനല്‍ തകര്‍ത്ത ശേഷം അകത്തേക്ക് കടന്ന് രണ്ടുപേരെയും ആക്രമിച്ച് കൊല്ലുകയായിരുന്നു.




