Monday, April 13, 2026
Google search engine
HomeNewsNational Newsഎടിഎമ്മില്‍ പശ തേയ്ക്കും, കാര്‍ഡ് കുടുക്കും; സഹായത്തിന് 'കസ്റ്റമര്‍ കെയര്‍' നമ്പറും, വന്‍ തട്ടിപ്പു സംഘം...

എടിഎമ്മില്‍ പശ തേയ്ക്കും, കാര്‍ഡ് കുടുക്കും; സഹായത്തിന് ‘കസ്റ്റമര്‍ കെയര്‍’ നമ്പറും, വന്‍ തട്ടിപ്പു സംഘം പിടിയില്‍

ന്യൂഡല്‍ഹി: എടിഎം മെഷീനില്‍ പശ തേച്ച് കാര്‍ഡ് തടസ്സപ്പെടുത്തി പണം തട്ടിയ 2 പേര്‍ അറസ്റ്റിലായി. തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായ് സ്വദേശികളായ റൗഷന്‍ കുമാര്‍ (23), പിന്റു കുമാര്‍ (32) എന്നിവരാണു പിടിയിലായത്. ഡല്‍ഹിയിലുടനീളമുള്ള വിവിധ എടിഎമ്മുകളില്‍ 50ലധികം തട്ടിപ്പ് ഇവര്‍ നടത്തി. ഇതുവരെ 9 ഇരകളെ തിരിച്ചറിഞ്ഞിട്ടുണ്ട്, നാല് എഫ്ഐആറുകളും അഞ്ച് പരാതികളും പ്രതികള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

എടിഎം കാര്‍ഡ് സ്ലോട്ടില്‍ പശയോ ഫെവിസ്റ്റിക്കോ പ്രയോഗിച്ച് ഉപഭോക്താക്കളുടെ കാര്‍ഡുകള്‍ കുടുക്കുകയാണു പ്രതികള്‍ ചെയ്തിരുന്നത്. തുടര്‍ന്ന് എടിഎമ്മിനു സമീപം വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കും. ഇരകള്‍ നമ്പറില്‍ വിളിക്കുമ്പോള്‍, പ്രതികളില്‍ ഒരാള്‍ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന മറുപടി നല്‍കും. മറ്റൊരാള്‍ ഉപഭോക്താവ് നല്‍കിയ പിന്‍ നമ്പര്‍ മനഃപാഠമാക്കും. ഇര പോയതിനുശേഷം, കുടുങ്ങിയ കാര്‍ഡ് പുറത്തെടുത്തു ലഭിച്ച പിന്‍ ഉപയോഗിച്ചു പണം പിന്‍വലിക്കുന്നതാണു തട്ടിപ്പ് രീതിയെന്നു പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണു പ്രതികളെ തിരിച്ചറിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments