Monday, April 13, 2026
Google search engine
HomeNewsKerala Newsതോട്ടം തൊഴിലാളിയെന്ന വ്യാജേന മൂന്നാറില്‍ താമസം, മാവോവാദിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

തോട്ടം തൊഴിലാളിയെന്ന വ്യാജേന മൂന്നാറില്‍ താമസം, മാവോവാദിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

മൂന്നാര്‍: തോട്ടം തൊഴിലാളിയായി മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞ മാവോവാദിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡില്‍ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹന്‍ ടുട്ടിയാണ് അറസ്റ്റിലായത്. മൂന്നാര്‍ ഗോഡാര്‍വിള എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളിയായി കഴിയുകയായിരുന്നു ഇയാള്‍. ഭാര്യയോടൊപ്പം ഒന്നര വര്‍ഷത്തോളമായി ഇയാള്‍ മൂന്നാറിലാണ് ഉണ്ടായിരുന്നത്.

പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെയാണ് ഇയാള്‍ ഝാര്‍ഖണ്ഡില്‍ നിന്ന് ഒളിവില്‍ പോയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ. ഇയാളെ ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്.

2021 മാര്‍ച്ച് മാസത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടന്നത്. മാവോവാദി നേതാക്കളെ തിരഞ്ഞുകൊണ്ട് ലാഞ്ച വനമേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്ന ഝാര്‍ഖണ്ഡ് ജാഗ്വാര്‍ എന്ന് പറയുന്ന പ്രത്യേക സംഘത്തില്‍പ്പെട്ട മൂന്ന് ഉദ്യോഗസ്ഥരാണ് മാവോവാദികള്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ഈ കേസില്‍ 19 പേരാണ് പ്രതികളായിട്ടുള്ളത്. പിടിയിലായ സഹന്‍ ടുട്ടി മാവോവാദികള്‍ക്ക് ആവശ്യമായ ആയുധങ്ങളും അതോടൊപ്പം തന്നെ പണവും എത്തിച്ചുനല്‍കിയ ആളാണ് എന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിചേര്‍ത്തത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം സഹന്‍ ടുട്ടിയെ ഝാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments