Monday, April 13, 2026
Google search engine
HomeNews'നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ, അല്ലേ'; ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണിയോട് ട്രംപ്

‘നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ, അല്ലേ’; ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണിയോട് ട്രംപ്

കയ്റോ: ലോക വേദിയില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണിയെ സുന്ദരിയെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.തിങ്കളാഴ്ച ഈജിപ്തില്‍ നടന്ന ഗാസ അന്താരാഷ്ട്ര ഉച്ചകോടിയിലായിരുന്ന വേദിയിലെ ഏക വനിതാ നേതാവായ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെക്കുറിച്ച് ട്രംപ് ചില പ്രത്യേക വാക്കുകള്‍ പറഞ്ഞത്. മെലോണിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നേക്കാമെന്നും എന്നാല്‍ താന്‍ നേരിടാന്‍ തയ്യാറാണെന്നും ട്രംപ് പറയുകയുണ്ടായി.

‘യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഒരു സ്ത്രീയെക്കുറിച്ച് ‘സുന്ദരി’ എന്ന വാക്ക് ഉപയോഗിച്ചാല്‍, അത് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണ്, പക്ഷേ ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കുന്നു’ പ്രസംഗത്തിനിടെ ട്രംപ് പറഞ്ഞു.

‘നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ, അല്ലേ? കാരണം നിങ്ങള്‍ സുന്ദരിയാണ്’ തനിക്ക് പിന്നിലായി നിന്നിരുന്ന 48കാരിയായ മെലോണിക്ക് നേരെ തിരിഞ്ഞ് ട്രംപ് ചോദിച്ചു. ചിരിച്ചുകൊണ്ട് മെലോണി അതിന് മറുപടി നല്‍കുന്നുണ്ടായിരുന്നു. പറഞ്ഞത് എന്താണെന്ന് വ്യക്തമായിരുന്നില്ല.

കുടിയേറ്റം, സാംസ്‌കാരിക വിഷയങ്ങള്‍ എന്നിവയില്‍ മെലോണിയുടെ നിലപാടുകളെ ട്രംപ് പ്രശംസിച്ചു. ഇറ്റലിയില്‍ അവര്‍ക്ക് വലിയ ബഹുമാനമുണ്ട്. അവര്‍ വളരെ നല്ല രാഷ്ട്രീയക്കാരിയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഗാസ വെടിനിര്‍ത്തല്‍ക്കരാര്‍ പുതിയ പശ്ചിമേഷ്യയുടെ ഉദയമാണെന്നും ഭീകരതയുടെയും നാശത്തിന്റെയും ശക്തികള്‍ പരാജയപ്പെട്ടെന്നും സമാധാന ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ച ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി കെയ്ര് സ്റ്റാമര്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡ്രിക് മെര്‍സ് തുടങ്ങിയ ലോകനേതാക്കള്‍ പങ്കുചേര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments