Monday, April 6, 2026
Google search engine
HomeNewsKerala Newsഒക്ടോബർ 16ന് പാങ്ങോട് വെച്ച് പ്രതിരോധ പെൻഷൻകാർക്ക് സ്പർശ് ഔട്ട്റീച്ച് പരിപാടി സംഘടിപ്പിക്കുന്നു

ഒക്ടോബർ 16ന് പാങ്ങോട് വെച്ച് പ്രതിരോധ പെൻഷൻകാർക്ക് സ്പർശ് ഔട്ട്റീച്ച് പരിപാടി സംഘടിപ്പിക്കുന്നു

പുതിയ SPARSH മോഡ്യൂളിലേക്ക് പെൻഷൻ മാറിയ പ്രതിരോധ പെൻഷൻകാർക്കും/ കുടുംബ പെൻഷൻകാർക്കും/ പ്രതിരോധ സിവിൽ പെൻഷൻകാർക്കും വേണ്ടി ചെന്നൈയിലെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട് 2025 ഒക്ടോബർ 16ന് പാങ്ങോട് ഉള്ള കാരിയപ്പ ഓഡിറ്റോറിയത്തിൽ വച്ച് ഒരു സ്പർശ ഔട്ട് റീച്ച് പരിപാടി സംഘടിപ്പിക്കുന്നു. കേരള ഗവർണർ പരിപാടിയുടെ മുഖ്യ അതിഥി ആയിരിക്കും. ന്യൂഡൽഹിയിലെ കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്സും ചെന്നൈയിലെ, കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് പരിപാടിയിൽ പങ്കെടുക്കും
SPARSH ലേക്ക്മാറിയ എല്ലാ പ്രതിരോധ പെൻഷൻകാർക്കും അവരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും വേണ്ടിയാണ് സ്പർശ ഔട്ട് റീച്ച് പരിപാടി പ്രത്യേകം സംഘടിപ്പിക്കുന്നത്. ഡൽഹി Cantt. (പിസിഡിഎ) പെൻഷൻ പ്രയാഗ്രാജ് സിഡിഎ ചെന്നൈ എന്നിവിടങ്ങളിലെ സിഡിഎയിൽ നിന്നുള്ള പ്രതിനിധികൾ സർവീസ് സെൻററുകളിൽ പങ്കെടുക്കും. തിരുവനന്തപുരം, സമീപ ജില്ലകൾ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ ഡിഫൻസ് പെൻഷൻ കാരും, കുടുംബ പെൻഷൻകാരും ഡിഫൻസ് സിവിൽ കമ്മീഷൻഡ് ഓഫീസർമാർ ഉൾപ്പെടെ അവരുടെ പരാതികൾ പരിഹരിക്കുന്നതിന് ഈ അവസരം ഉപയോഗിക്കുന്നുണ്ട് വാർഷിക തിരിച്ചറിയലുകൾ പ്രൊഫൈൽ അപ്ഡേഷനും പരിപാടിയിൽ ഉണ്ടായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments