Wednesday, April 8, 2026
Google search engine
HomeNewsNational Newsദേശീയ ഗാനത്തിനു പിന്നാലെ 'ഹൈ-ഫൈവ്‌സ്', മത്സരശേഷം ഹസ്തദാനം; സമനില തെറ്റാതെ ഇന്ത്യ, പാക്കിസ്ഥാന്‍ ഹോക്കി താരങ്ങള്‍

ദേശീയ ഗാനത്തിനു പിന്നാലെ ‘ഹൈ-ഫൈവ്‌സ്’, മത്സരശേഷം ഹസ്തദാനം; സമനില തെറ്റാതെ ഇന്ത്യ, പാക്കിസ്ഥാന്‍ ഹോക്കി താരങ്ങള്‍

ജോഹര്‍ (മലേഷ്യ): 2 ഗോളിനു പിന്നില്‍നിന്നശേഷം തിരിച്ചടിച്ച ഇന്ത്യയ്ക്ക് സുല്‍ത്താന്‍ ഓഫ് ജോഹര്‍ ജൂനിയര്‍ ഹോക്കി ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരെ സമനില (33). 20ന് പിന്നില്‍ നില്‍ക്കെ 43ാം മിനിറ്റില്‍ അരൈജീത് സിങ്ങിന്റെ ഗോളില്‍ ഇന്ത്യ തിരിച്ചടി തുടങ്ങി. അവസാന ക്വാര്‍ട്ടറില്‍ വെറും 7 മിനിറ്റിനിടെ 2 ഗോള്‍ നേടിയ ഇന്ത്യ ലീഡെടുത്തു.

സൗരഭ് ആനന്ദ് (47ാം മിനിറ്റ്), മന്‍മീത് സിങ് (53′) എന്നിവരായിരുന്ന സ്‌കോറര്‍മാര്‍. 55ാം മിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍നിന്ന് പാക്കിസ്ഥാന്‍ സമനില ഗോള്‍ നേടി. മത്സരം ആരംഭിക്കുന്നതിനു മുന്‍പ് രണ്ടു രാജ്യങ്ങളുടേയും ദേശീയ ഗാനത്തിനു ശേഷം, ഇന്ത്യ പാക്ക് താരങ്ങള്‍ ‘ഹൈഫൈവ്‌സ്’ നല്‍കിയാണ് തുടങ്ങിയത്. മത്സരത്തിനു ശേഷം താരങ്ങള്‍ തമ്മിലുള്ള ഹസ്തദാനത്തിനും യാതൊരു പ്രശ്‌നവുമുണ്ടായില്ല. കളി മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും രാഷ്ട്രീയ വിവാദങ്ങള്‍ കളത്തില്‍ വേണ്ടെന്നുമാണ് മത്സരത്തിനു മുന്‍പ് ഇന്ത്യ, പാക്കിസ്ഥാന്‍ ഹോക്കി ഫെഡറേഷനുകള്‍ താരങ്ങള്‍ക്കു നല്‍കിയ നിര്‍ദേശം.

പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപറേഷന്‍ സിന്ദൂറിനും ശേഷം കായിക മേഖലയിലെ ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധം പൂര്‍ണമായും അവസാനിച്ച നിലയിലാണ്. ഏഷ്യാകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിലുള്‍പ്പടെ മൂന്നു തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ഇരു ടീമുകളിലെയും താരങ്ങള്‍ ഹസ്തദാനത്തിനു നിന്നിരുന്നില്ല. ഏഷ്യാ കപ്പ് വിജയത്തിനു ശേഷം പാക്കിസ്ഥാന്‍ മന്ത്രി മൊഹ്‌സിന്‍ നഖ്‌വിയില്‍നിന്ന് ട്രോഫി സ്വീകരിക്കാനും ഇന്ത്യ തയാറായിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments