Monday, April 6, 2026
Google search engine
HomeEntertainmentഷാരൂഖ് ഖാന്റെ 'മന്നത്തി'ലെത്തിയപ്പോള്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ പ്രവേശിച്ചതുപോലെ തോന്നി'-നടന്‍ രജത് ബേദി

ഷാരൂഖ് ഖാന്റെ ‘മന്നത്തി’ലെത്തിയപ്പോള്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ പ്രവേശിച്ചതുപോലെ തോന്നി’-നടന്‍ രജത് ബേദി

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത പുതിയ ചിത്രത്തിലൂടെ ബോളിവുഡില്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടന്‍ രജത് ബേദി. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ രജത് ഷാരൂഖ് ഖാന്റെ മുംബൈയിലെ വീടായ മന്നത്തില്‍ പോയതിന്റെ അനുഭവം പങ്കുവെച്ചു. ബ്രിട്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തില്‍ പോയതുപോലെയാണ് തനിക്ക് തോന്നിയതെന്നും അത്രയും രാജകീയമായിരുന്നു അവിടെയെന്നും രജത് പറയുന്നു.

‘മന്നത്തിലേക്ക് പ്രവേശിക്കുന്നത് ബക്കിങ്ഹാം കൊട്ടാരത്തില്‍ പ്രവേശിക്കുന്നത് പോലെയാണ്. നമ്മള്‍ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ സാധനങ്ങള്‍ സ്‌കാന്‍ ചെയ്യുന്നതുപോലെ മന്നത്തില്‍ കയറുമ്പോഴും നമ്മുടെ സാധനങ്ങള്‍ സ്‌കാന്‍ ചെയ്യും.’-രജത് പറയുന്നു. ഷാരൂഖ് ഖാനെ ഒരു നോക്ക് കാണാനായി ആരാധകര്‍ ഒത്തുകൂടുന്ന ഗേറ്റ് യഥാര്‍ത്ഥത്തില്‍ വീടിന്റെ എക്സിറ്റ് ഗേറ്റാണെന്നും പ്രവേശന കവാടം മറ്റൊരിടത്താണെന്നും രജത് കൂട്ടിച്ചേര്‍ത്തു. അവിടെ 100 പേര്‍ക്കിരിക്കാവുന്ന ഒരു തിയേറ്റര്‍ ഉണ്ടെന്നും താന്‍ ആദ്യമായി വീടിനകത്ത് പോയ ദിവസത്തെക്കുറിച്ചും രജത് ഓര്‍ത്തെടുത്തു.

മന്നത്തിന് ഒരു ബംഗ്ലാവും അതിനോട് ചേര്‍ന്നുള്ള ഒരു കെട്ടിടവും ഉള്‍പ്പെടെ രണ്ട് ഭാഗങ്ങളുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ‘ഒരു ബംഗ്ലാവുണ്ട്. അതിന് പിന്നിലായി ഒരു കെട്ടിടവുമുണ്ട്. ഇത് ഒരേ ഭൂമിയിലാണെങ്കിലും ബംഗ്ലാവിനോട് ചേര്‍ന്ന് ഒരു വലിയ കെട്ടിടം കൂടിയുണ്ട്. ഞാന്‍ ആ കെട്ടിടത്തില്‍ പോയിട്ടില്ല. അവിടെ എല്ലാവര്‍ക്കുമായി ഓരോ നിലകളുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ആ ബംഗ്ലാവില്‍ മാത്രമേ പോയിട്ടുള്ളൂ, അതും വളരെ വലുതാണ്. അവിടെ വിശാലമായ 2-3 സിറ്റിംഗ് ഏരിയകളും ഒരു ഡൈനിംഗ് റൂമുമുണ്ട്.’-അദ്ദേഹം പറഞ്ഞു.

ആര്യന്‍ ഖാന്റെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ഒരുക്കിയ ട്രെയിലറിന്റെ പ്രദര്‍ശനത്തിനാണ് തന്നെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് രജത് പറഞ്ഞു. കരണ്‍ ജോഹര്‍, ശ്വേത നന്ദ, ഖാന്‍ കുടുംബത്തിന്റെ മറ്റ് അടുത്ത സുഹൃത്തുക്കള്‍ എന്നിവരും അവിടെയുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

‘ഞങ്ങള്‍ ഹോം തിയേറ്ററിലേക്കാണ് പോയത്. അത് ശരിക്കും ഒരു തിയേറ്റര്‍ പോലെയാണ്. അവിടെ ഏകദേശം 100 സീറ്റുകളുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു യഥാര്‍ത്ഥ സിനിമാ ഹാള്‍ പോലെയാണത്.’-അദ്ദേഹം പറയുന്നു. ട്രയിലറിന്റെ പ്രദര്‍ശനത്തിന് മുമ്പ് ഷാരൂഖ് സദസ്സിനെ അഭിസംബോധന ചെയ്തതായും അദ്ദേഹം പറഞ്ഞു. 18-ാം വയസ്സില്‍ ഷാരൂഖിന്റെ ‘സമാനാ ദീവാനാ’ എന്ന സിനിമയില്‍ താന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോള്‍ തുടങ്ങിയ അവരുടെ ദീര്‍ഘകാല ബന്ധത്തെക്കുറിച്ച് ഷാരൂഖ് അവിടെ സംസാരിച്ചുവെന്ന് രജത് പറഞ്ഞു.

‘വളരെ സ്നേഹത്തോടെ ഷാരൂഖ് പറഞ്ഞു, കുട്ടിക്കാലത്ത് തന്നെ കരിയര്‍ തുടങ്ങിയ ടൈഗര്‍ നമ്മുടെ കൂടെയുണ്ട് എന്ന്. എന്നെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ വികാരാധീനനായി. അദ്ദേഹം എന്നെ ടൈഗര്‍ എന്നാണ് വിളിക്കുന്നത്. ഒരിക്കലും രജത് എന്ന് വിളിച്ചിട്ടില്ല.’-രജത് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments