Sunday, April 5, 2026
Google search engine
HomeTechnologyസംസ്ഥാന സർക്കാരിന്റെ കയറ്റുമതി പ്രോത്സാഹനം ലോജിസ്റ്റിക്സ്, ഇ എസ് ജി, നയങ്ങളും ഹൈടെക് വർക്കും പ്രകാശനം...

സംസ്ഥാന സർക്കാരിന്റെ കയറ്റുമതി പ്രോത്സാഹനം ലോജിസ്റ്റിക്സ്, ഇ എസ് ജി, നയങ്ങളും ഹൈടെക് വർക്കും പ്രകാശനം ചെയ്തു

നയങ്ങൾ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ ശക്തിപ്പെടുത്തും മന്ത്രി പി രാജീവ്..

   തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ കയറ്റുമതി പ്രോത്സാഹനം ലോജിസ്റ്റിക്സ് ഇ എസ് ജി നയങ്ങളും ഹൈടെക് ഫ്രെയിം വർക്കും പ്രകാശനം ചെയ്തു പുതിയ വ്യവസായ നയത്തിന്റെ തുടർച്ചയാണ് വ്യത്യസ്ത മേഖലകളെ സമഗ്രമായി ഉൾക്കൊള്ളുന്ന ഉപമേഖലാന നയങ്ങൾ സംരംഭങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന മേഖലകളിൽ സുസ്ഥിര ഉത്തരവാദിത്ത പദ്ധതികൾ അനുകൂലമായ ലക്ഷ്യസ്ഥാനം എന്ന നിലയിൽ സംസ്ഥാനത്തിന്റെ നിക്ഷേപ സൗഹൃദ വ്യവസായ അന്തരീക്ഷത്തെ പുതിയ നയങ്ങൾ ശക്തിപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേരള കയറ്റുമതി പ്രമോഷൻ നയം കേരള ലോജിസ്റ്റിക്സ് നയം 2025, കേരള ഹൈടെക് ഫ്രെയിം വർക്ക് 2025, കേരള ഇ എസ് ജി നയം 2025 ,എന്നിവയാണ് വ്യവസായ മന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ ഉത്തരവാദിത്വ സുസ്ഥിരത വ്യവസായ വികസനത്തിൽ കേരളത്തെ മുൻപന്തിയിൽ നിർത്തുന്ന പ്രധാന സംരംഭമാണ് കേരള ഇ എസ് ജി നയം 2025 എന്ന് മന്ത്രി പറഞ്ഞു പരിസ്ഥിതിക്കിണങുന്നതും സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യവും മൂല്യാധിഷ്ഠതവുമായ ഭരണനിർവഹണം ഉറപ്പുവരുത്തുന്നതുമായ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് നയം നടപ്പാക്കുന്നത്. നിക്ഷേപകർക്ക് നിരവധി പ്രോത്സാഹനങ്ങളും പിന്തുണകളും നൽകുന്ന സമഗ്ര ഇ എസ് ജി നയം സ്ഥിരീകരിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമാണ് കേരളം .ഇഎസ് ടി തത്വങ്ങൾ നടപ്പാക്കുന്നതിന് പ്രോത്സാഹിപ്പിക്കാൻ നികുതിയിളവ് സബ്സിഡികൾ, വായ്പ ഇളവുകൾ സ്റ്റാർട്ടപ്പ് ഇങ്കുബേഷൻ ഡി പി ആർ പിന്തുണ എന്നിവ ഉറപ്പാക്കും ഇ എസ് ജി പദ്ധതികൾക്ക് അഞ്ച് വർഷത്തേക്ക് മൂലധന നിക്ഷേപത്തിന്റെ 100% നൽകും 2040 ആകുമ്പോഴേക്കും പൂർണ്ണമായും പുനരുപയോഗ ഊർജ്ജ ഉപയോഗവും 2050 ആകുമ്പോഴേക്കും കാർബൺ ന്യൂട്രാഡിറ്റിയും കൈവരിക്കുന്നതിന് നയം ലക്ഷ്യമിടുന്നു. സോളാർ പാർക്കുകൾ ഫ്ലോട്ടിങ് സോളാർ. കാറ്റാടി പാഠങ്ങൾ, ജലവൈദ്യുത നിലയങ്ങൾ ,ബയോ മാസ് പദ്ധതികൾ എന്നിവയിൽ നിക്ഷേപം നടത്തും .

    കയറ്റുമതി പ്രമാനുഗമതമായി വർദ്ധിപ്പിക്കുന്നതിലും കേരളത്തിൻറെ വ്യവസായങ്ങളെ ആഗോള മൂല്യ ശൃംഖലകളുമായി സംയോജിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് കേരള എക്സ്പോർട്ടിങ് പ്രമോഷൻ നയം എന്ന മന്ത്രി ചൂണ്ടിക്കാട്ടി 2027- 28 ആകുമ്പോഴേക്കും കയറ്റുമതിയിൽ 20 ബില്യൺ യുഎസ് ഡോളറിൽ എത്തുക എന്ന ലക്ഷ്യത്തോടെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ കയറ്റുമതി ക്രമമായി കേരളത്തെ പുനരുദ്ധ സ്ഥാപിക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം കയറ്റുമതി വൈവിധ്യവൽക്കരണം കയറ്റുമതി അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം നൈപുണ്യ വികസനം വിപണി ഇൻറലിജൻസ് മെയ്ഡ് ഇൻ കേരള ബ്രാൻഡ് നിർമാണം എന്നിവയിൽ നയം ഊന്നൽ നൽകുന്നു കേരളത്തിൻറെ നിലവിലെ കയറ്റുമതി സമുദ്രോൽപ്പന്നങ്ങൾ സുഗന്ധവ്യഞ്ജനങ്ങൾ എൻജിനീയറിങ് ഉൽപ്പന്നങ്ങൾ പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നീ നാല് മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് ഇത് ബയോടെക്നോളജി, ലൈഫ് സയൻസ്, ഏറോ സ്പേസ് ഡിഫൻസ്, ഇലക്ട്രോണിക്സ് ആയുർവേദം, ഐടി ടൂറിസം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ഉൾപ്പെടെ ഉയർന്ന മൂല്യമുള്ള മേഖലകളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം. സംസ്ഥാന കയറ്റുമതി പ്രമോഷൻ കമ്മിറ്റി, ജില്ലാ കയറ്റുമതി, പ്രമോഷൻ കമ്മിറ്റികൾ സംസ്ഥാന കയറ്റുമതി ഫെസിലിറ്റേഷൻ ഡെസ്ക് എന്നിവ ഉൾപ്പെടുന്ന മൾട്ടി ടയർ ഫെസിലിറ്റേഷൻ ഘടന സ്ഥാപിക്കുക എന്നതാണ് നയത്തിലെ ഒരു പ്രധാന ഘടകം.

 സംസ്ഥാനത്തെ ഉയർന്ന കാര്യക്ഷമതയുള്ള മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിനും ഉത്പാദനം കയറ്റുമതി ആഭ്യന്തര വാണിജ്യം എന്നിവയെ പിന്തുടർന്നതിനുമുള്ള സമഗ്രമായ ദിശാരേഖ നൽകുന്നതാണ് കേരള ലോജിസ്റ്റിക് നയം 2025. വ്യാപക വ്യാപാസായിക മത്സരക്ഷമത, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം സംസ്ഥാനത്തുനിന്ന് ആഗോള വിപണിയിലേക്ക് എത്തിക്കുന്ന സാധനങ്ങളുടെ വില എന്നിവയുടെ നിർണായ ഘടകമാണ് ലോജിസ്റ്റിക്സും ഗതാഗത അടിസ്ഥാന സൗകര്യങ്ങളും എന്ന കാഴ്ചപ്പാടെയാണ് ഈ നയം തയ്യാറാക്കിയിരിക്കുന്നത്. സാങ്കേതികവിദ്യ പ്രാപ്തമാക്കിയതുമായ സമീപനങ്ങളിൽ സമീപനത്തിലൂടെ ലോജിസ്റ്റിക്സ് ചെലവ് ജി എസ് ടി പി യുടെ 10% താഴെ ലക്ഷ്യമിടുന്നു കയറ്റുമതിക്കും പ്രാദേശിക വ്യാപാരത്തിനുമുള്ള കവാടമായി പ്രവർത്തിക്കുന്നതിനും ചെലവ് കുറഞ്ഞതും സുസ്ഥിരവും ഡിജിറ്റൽ ആയി ബന്ധിപ്പിച്ചത് മായ ലോജിസ്റ്റിക് കേന്ദ്രമായി കേരള സ്റ്റേറ്റ് സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് നയത്തിന്റെ ഉദ്ദേശം കേരളത്തിൽ ഉടനീളം ലോജിസ്റ്റിക് പാർക്കുകളുടെ സൃഷ്ടിക്കുക എന്നതാണ് നയത്തിന്റെ മറ്റൊരു പ്രധാന ഘടകം.

      കേരള ഹൈടെക് ഫ്രെയിം വർക്ക് 2025 സംസ്ഥാനത്തിന്റെ നൂതന ഉൽപാദന നവീകരണ ആവാസ വ്യവസ്ഥ വികസിക്കുന്നതിനുള്ള പ്രധാന രൂപരേഖയാണ് സാങ്കേതികവിദ്യ ഗവേഷണ വികസനം ഭൗതിക സ്വത്തവകാശം എന്നിവയിൽ ഊനിയുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായവൽക്കരണത്തിലേക്ക് മാറുക എന്നതാണ് ലക്ഷ്യം. സെമി കണ്ടക്ടറുകൾ ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് ബയോ ടെക്നോളജി ലൈഫ് സയൻസ്, ഏറോ സ്പേസ് ഡിഫൻസ് മെഡിക്കൽ ഉപകരണങ്ങൾ റോബോട്ടിക് നാനോ ടെക്നോളജി അഡ്വാൻസ് മെറ്റീരിയലുകൾ എന്നിവ ഉൾപ്പെടെ ആഗോള വളർച്ച സാധ്യതയുള്ള മേഖലകളെ നയം പ്രത്യേകമായി പരിഗണിക്കുന്നു ഡിസൈൻ നവീകരണം ഉയർന്ന മൂല്യമുള്ള നിർമ്മാണം എന്നിവയിലൂടെ സ്വയാശ്രയത്തിനും ഇത് ഊന്നൽ നൽകുന്നു കൊച്ചി പാലക്കാട് തിരുവനന്തപുരം വ്യവസായിക ഇടനാഴിയിൽ ഹൈടെക് മാനുഫാക്ചറിങ് പാർക്കുകളുടെയും ഇന്നോവേഷൻ കസ്റ്റമർ നിർമ്മാണ സാധ്യതകൾ ഈ ചട്ടക്കൂട്ട് ചൂണ്ടിക്കാട്ടു സർവ്വകലാശാലകൾ ഗവേഷണ വികസന സ്ഥാപനങ്ങൾ സാങ്കേതിക കേന്ദ്രങ്ങൾ എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ കേരളത്തെ ശക്തമായ അക്കാദമിക്ക് അടുത്ത പ്രയോജനപ്പെടുത്താൻ നിർദ്ദേശിക്കുന്ന ഹൈടെക് ഫ്രെയിം വർക്ക് 2025 അപ്ലൈഡ് റിസർച്ച് ഇന്നോവേഷൻ ആക്സിലറേഷൻ പ്രോഗ്രാമുകൾ ടെക്നോളജി ട്രാൻസ്ഫർ ഓഫീസുകൾ എന്നിവ സ്ഥാപിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments