ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് മാല മോഷണം നടത്തുന്ന പ്രതികൾ പിടിയിലായി. പൂന്തുറ പള്ളിത്തുറ സ്വദേശിയായ സുനീറും കല്ലടി മുഖം സ്വദേശിയായ സൈദ് അലിയുമാണ് പിടിയിലായത് .13 /10/ 2015 തീയതി കിഴക്കേകോട്ട ബസ്റ്റോപ്പിൽ ബസ് കയറാൻ നിന്ന യുവതിയുടെ കൈ കുഞ്ഞിൻറെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കുന്നതിനിടയിൽ പ്രതികൾ പിടിയിലാവുകയായിരുന്നു എസ് ഐ ശോഭ കുമാർ, എസ് സി പി ഓ മനോജ് എന്നിവ അടങ്ങുന്ന പോലീസ് പാർട്ടി പ്രതികളെ അറസ്റ്റ് ചെയ്തു കോടതി മുമ്പായി ഹാജരാക്കി റിമാൻഡ് ചെയ്തു.




