Monday, April 13, 2026
Google search engine
HomeNewsKerala Newsകാളികാവില്‍ 36 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു, ഒരു ദിവസത്തെ ഏറ്റവും വലിയ വേട്ട; കുഴിച്ചുമൂടി

കാളികാവില്‍ 36 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു, ഒരു ദിവസത്തെ ഏറ്റവും വലിയ വേട്ട; കുഴിച്ചുമൂടി

കാളികാവ്: കാളികാവ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കൃഷിയിടത്തില്‍ ഇറങ്ങിയ 36 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ബുധനാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് പന്നികളെ വെടിവെച്ചിട്ടത്. ജില്ലയില്‍ ഒരുദിവസം നടത്തിയ ഏറ്റവുംവലിയ പന്നിവേട്ടയാണിത്.

മനുഷ്യ വന്യജീവി സംഘര്‍ഷലഘൂകരണ കാംപെയ്നിന്റെ ഭാഗമായി ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരച്ചില്‍ നടത്തിയത്. കാട്ടുപന്നികള്‍ വ്യാപകമായി കാര്‍ഷികവിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ഷകക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാട്ടുപന്നിവേട്ട ശക്തമാക്കിയത്. കൊന്നൊടുക്കിയ പന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കെടുപ്പിനും പരിശോധനയ്ക്കുംശേഷം സ്റ്റേഷന്‍ പരിസരത്ത് കുഴിച്ചുമൂടി.

ഡിഎഫ്ഒയുടെ എം പാനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരും അംഗീകൃത തോക്ക് ലൈസന്‍സുമുള്ള വിദഗ്ധ ഷൂട്ടര്‍മാരുടെ നേതൃത്വത്തിലാണ് പന്നിവേട്ട നടത്തിയത്. ഷൂട്ടര്‍മാരായ ദിലീപ്‌മേനോന്‍, എം.എം. സക്കീര്‍, സംഗീത് എര്‍നോള്‍, അസീസ് കുന്നത്ത്, ഉസ്മാന്‍ പന്‍ഗിനി, വാസുദേവന്‍ തുമ്പയില്‍, വി.സി. മുഹമ്മദലി, കര്‍ഷകപ്രതിനിധി അര്‍ഷദ്ഖാന്‍ പുല്ലാണി തുടങ്ങിയവരാണ് വേട്ടയ്ക്ക് നേതൃത്വംനല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments