Monday, April 13, 2026
Google search engine
HomeNewsNational Newsഇന്ത്യയുടെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ 79,000 കോടിയുടെ ആയുധങ്ങള്‍; മൂന്ന് സേനകള്‍ക്കും നിര്‍ണ്ണായക സംവിധാനങ്ങള്‍

ഇന്ത്യയുടെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ 79,000 കോടിയുടെ ആയുധങ്ങള്‍; മൂന്ന് സേനകള്‍ക്കും നിര്‍ണ്ണായക സംവിധാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി 79,000 കോടി രൂപയുടെ സൈനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഇന്ത്യ. മൂന്ന് സായുധ സേനകളുടെയും ആക്രമണ ശേഷിയും കരുത്തും വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗം മൂന്ന് സേനാവിഭാഗങ്ങള്‍ക്കുമായി നിര്‍ണ്ണായക സംവിധാനങ്ങള്‍ വാങ്ങുന്നതിന് അംഗീകാരം നല്‍കി.

ട്രാക്കുകളോടു കൂടിയ നാഗ് മിസൈല്‍ സംവിധാനം വാങ്ങാനുള്ള നിര്‍ദ്ദേശത്തിന് ഡിഎസി അംഗീകാരം നല്‍കി. ജിബിഎംഇഎസ് എന്ന് വിളിക്കപ്പെടുന്ന കര അധിഷ്ഠിത മൊബൈല്‍ ഇലിന്റ് സിസ്റ്റങ്ങള്‍, ക്രെയ്നുകളുള്ള ഹൈ-മൊബിലിറ്റി വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിനും അനുമതി നല്‍കി.

നാമിസ് നാഗ് മിസൈല്‍ സംവിധാനം ശത്രുക്കളുടെ യുദ്ധ വാഹനങ്ങള്‍, ബങ്കറുകള്‍, മറ്റ് പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ തകര്‍ക്കാനുള്ള കരസേനയുടെ ശേഷി വര്‍ദ്ധിപ്പിക്കും. ശത്രുക്കളുടെ സിഗ്‌നലുകള്‍ 24 മണിക്കൂറും നിരീക്ഷിക്കാനും തന്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കാനും ജിബിഎംഇഎസ് സഹായിക്കും. ഹൈ-മൊബിലിറ്റി വാഹനങ്ങളുടെ വരവ് വിവിധ ഭൂപ്രദേശങ്ങളില്‍ സേനയ്ക്കുള്ള ലോജിസ്റ്റിക്‌സ് പിന്തുണ ഗണ്യമായി മെച്ചപ്പെടുത്തുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

ലാന്‍ഡിങ് പ്ലാറ്റ്‌ഫോം ഡോക്കുകള്‍ (എല്‍പിഡി), 30 എംഎം നേവല്‍ സര്‍ഫസ് ഗണ്‍, അഡ്വാന്‍സ്ഡ് ലൈറ്റ്വെയ്റ്റ് ടോര്‍പ്പിഡോ, ഇലക്ട്രോ-ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്ക് സിസ്റ്റം, 76 എംഎം സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ടിനുള്ള സ്മാര്‍ട്ട് വെടിക്കോപ്പുകള്‍ എന്നിവ നാവികസേനയുടെ വാങ്ങല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.

കര, വ്യോമ സേനകളുമായി ചേര്‍ന്ന് സംയുക്ത ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇന്ത്യന്‍ നാവികസേനയ്ക്ക് ലാന്‍ഡിങ് പ്ലാറ്റ്‌ഫോം ഡോക്കുകള്‍ വളരെ ഉപയോഗപ്രദമാകും. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു സംവിധാനമാണ് അഡ്വാന്‍സ്ഡ് ലൈറ്റ്വെയ്റ്റ് ടോര്‍പ്പിഡോ. ഇതിന് പരമ്പരാഗത, ആണവ, മിഡ്ജറ്റ് അന്തര്‍വാഹിനികളെ ലക്ഷ്യമിടാന്‍ കഴിയും. 30 എംഎം നേവല്‍ സര്‍ഫസ് ഗണ്ണുകള്‍ നാവികസേനയുടെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും ശേഷി വര്‍ദ്ധിപ്പിക്കും.

വ്യോമസേനയുടെ നിര്‍ദ്ദേശങ്ങളില്‍ കൊളാബറേറ്റീവ് ലോങ് റേഞ്ച് ടാര്‍ഗെറ്റ് സാച്ചുറേഷന്‍/ഡിസ്ട്രക്ഷന്‍ സിസ്റ്റം വാങ്ങുന്നതിന് ഡിഎസി അനുമതി നല്‍കി. ദൗത്യമേഖലയില്‍ സ്വയം ടേക്ക്-ഓഫ് ചെയ്യാനും, ലാന്‍ഡ് ചെയ്യാനും, നാവിഗേറ്റ് ചെയ്യാനും, ലക്ഷ്യം കണ്ടെത്താനും ഈ സംവിധാനത്തിന് കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments