Monday, April 13, 2026
Google search engine
HomeNewsKerala Newsജയനെ ഇടിച്ചത് സുഹൃത്തിന്റെ വാഹനം, ടയറുകളില്‍ രക്തക്കറ; തലയ്ക്ക് പിന്നില്‍ അടിയേറ്റു, എല്ലാം ആ ഫോണില്‍:...

ജയനെ ഇടിച്ചത് സുഹൃത്തിന്റെ വാഹനം, ടയറുകളില്‍ രക്തക്കറ; തലയ്ക്ക് പിന്നില്‍ അടിയേറ്റു, എല്ലാം ആ ഫോണില്‍: ദുരൂഹത

കോട്ടയം: വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമാണോ എന്ന സംശയവുമായി ബന്ധുക്കള്‍. കോട്ടയം വയലാ കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയില്‍ പി.എന്‍.ജയന്റെ (43) മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. 10ന് രാത്രി വയലാ കാട്ടാമ്പള്ളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിലാണ് ജയനെ കണ്ടെത്തുന്നത്. സുഹൃത്തുക്കളാണ് ജയനെ ആശുപത്രിയില്‍ എത്തിച്ചത്.

ഏതോ വാഹനം തട്ടി വഴിയില്‍ കിടന്ന ജയനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. എന്നാല്‍ സുഹൃത്തിന്റെ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് കണ്ടെത്തി. മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. ജയനെ കാണാന്‍ ആശുപത്രിയിലെത്തിയ സഹോദരങ്ങള്‍ അറിഞ്ഞത് മരണ വാര്‍ത്തയാണ്. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്ത മരങ്ങാട്ടുപിള്ളി പൊലീസ് വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നാണ് ജയന്‍ സംഭവ സ്ഥലത്തേക്ക് പോകുന്നത്. ഇവിടെ വച്ച് ജയനും സുഹൃത്തുക്കളുമായി വാക്കു തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതിന്റെ ചിത്രങ്ങള്‍ ജയന്റെ ഫോണിലുണ്ട്. കൂടാതെ ജയന്റെ തലയ്ക്ക് പിന്നില്‍ അടിയേറ്റിരുന്നു. കഴുത്തിനു താഴെ മുറിവേറ്റ പാടുകളുണ്ട്. സംഭവ ദിവസം രാത്രി ഈ ഭാഗത്തു നിന്നും ജയന്റെ നിലവിളികള്‍ അയല്‍വാസികള്‍ കേട്ടതായും ബന്ധുക്കള്‍ പറയുന്നു. കാര്‍ നെഞ്ചിലൂടെ കയറി വാരിയെല്ലു പൊട്ടിയായിരുന്നു മരണം. കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ റോഡില്‍ കിടന്ന ജയനെ കണ്ടില്ലെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. എന്നാല്‍ കാറിന്റെ മുന്‍ ചക്രങ്ങളാണ് ദേഹത്ത് കയറിയതെന്നും ടയറുകളില്‍ രക്തക്കറ ഉണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments