Monday, April 13, 2026
Google search engine
HomeNewsKerala Newsപോസ്റ്റുമോര്‍ട്ടത്തിന് മുന്‍പേ മൃതദേഹം വിട്ടുനല്‍കി; വീട്ടിലെത്തി തിരികെ വാങ്ങി ആശുപത്രി അധികൃതര്‍

പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പേ മൃതദേഹം വിട്ടുനല്‍കി; വീട്ടിലെത്തി തിരികെ വാങ്ങി ആശുപത്രി അധികൃതര്‍

പാലക്കാട്: വിഷം അകത്തുചെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുംമുമ്പേ വീട്ടിലേക്ക് കൊണ്ടുപോകാനായി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അസ്വാഭാവികമരണത്തില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയില്ലെന്ന അമളി മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ ഉടനെ മരിച്ചയാളുടെ വീട്ടിലെത്തി മൃതദേഹം ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ തിരികെയെത്തിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

സെപ്റ്റംബര്‍ 25-ന് വിഷം കഴിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച 62-കാരനായ മുണ്ടൂര്‍ സ്വദേശിയാണ് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മരിച്ചത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളെത്തി ആശുപത്രിയിലുണ്ടായിരുന്നവരുമായി സംസാരിച്ചു. മൃതദേഹം കൊണ്ടുപോകാമെന്ന് അറിയിച്ചതോടെ നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു.

കുറച്ചു സമയം കഴിഞ്ഞതോടെ ആശുപത്രി ജീവനക്കാരും പിന്നാലെയെത്തി. കാര്യമന്വേഷിച്ചതോടൊണ്, പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയില്ലെന്ന വിവരം ജീവനക്കാര്‍ ബന്ധുക്കളോട് പറഞ്ഞത്. ജീവനക്കാര്‍ക്കൊപ്പം പോലീസും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കൂയെന്നും ജില്ലാ ആശുപത്രിയുടെ സ്വന്തം ചെലവില്‍ ആംബുലന്‍സടക്കം ജീവനക്കാരെ അയക്കാമെന്നും ഇവര്‍ അറിയിച്ചു. പിന്നാലെ ബന്ധുക്കളും സമ്മതം മൂളിയതോടെയാണ് മൃതദേഹം തിരികെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കും.

സംഭവത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയില്ല. എന്നാല്‍, വീഴ്ച സംബന്ധിച്ച് ബന്ധപ്പെട്ട ഡോക്ടറില്‍നിന്നും ജീവനക്കാരില്‍നിന്നും വിശദീകരണം തേടുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ജയശ്രീ പറഞ്ഞു. ഒരു മാസത്തോളമായി ചികിത്സയിലായിരുന്നതിനാല്‍ സ്വാഭാവിക മരണമാണെന്ന് കരുതിയതാണ് സംഭവത്തിനിടയാക്കിയതെന്നും അവര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments