താനെ: റോഡിലെ കുഴിയിലോ ആള്‍ത്തുളയിലോ വീണ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറുലക്ഷം രൂപയും പരിക്കേല്‍ക്കുന്നവര്‍ക്ക് 50,000 മുതല്‍ രണ്ടരലക്ഷം രൂപവരെയും നഷ്ടപരിഹാരം നല്‍കാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു.ഈ നഷ്ടപരിഹാരം കരാറുകാരില്‍നിന്ന് ഈടാക്കിയ പിഴയില്‍നിന്നോ അല്ലെങ്കില്‍ അന്വേഷണത്തിനുശേഷം കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥന്‍, എന്‍ജിനിയര്‍, എന്നിവരില്‍നിന്നോ ഈടാക്കാനും ഉത്തരവില്‍ പറഞ്ഞു.റോഡില്‍ കുഴികള്‍ നികത്താതെ കിടക്കുക, ആള്‍ത്തുളകള്‍ തുറന്നു കിടക്കുക തുടങ്ങിയ അശ്രദ്ധകള്‍ മൂലം അപകടങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട നഗരസഭ, പൊതുനിര്‍മാണ വിഭാഗം, ദേശീയ ഹൈവേ അതോറിറ്റി, കരാറുകാര്‍, എന്‍ജിനിയര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം ആ അപകടങ്ങള്‍ക്ക് ഉത്തരവാദികളായി കാണുമെന്ന് കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തില്‍ കോടതി നിര്‍ദേശം നിഷ്ഠയോടെ പാലിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞതായി താനെ നഗരസഭ അറിയിച്ചു.




