Friday, April 10, 2026
Google search engine
HomeNewsKerala News'എന്റെ കമ്മലുകള്‍, ഇപ്പോഴിതാ എല്‍ഇഡിയും, നിന്നെ ഓര്‍ത്ത് അഭിമാനംമാത്രം'-അമ്മയുടെ മെസ്സേജ് പങ്കുവെച്ച് യുവാവ്

‘എന്റെ കമ്മലുകള്‍, ഇപ്പോഴിതാ എല്‍ഇഡിയും, നിന്നെ ഓര്‍ത്ത് അഭിമാനംമാത്രം’-അമ്മയുടെ മെസ്സേജ് പങ്കുവെച്ച് യുവാവ്

മുംബൈ: മക്കളുടെ കഠിനധ്വാനത്തേയും നേട്ടങ്ങളേയും എപ്പോഴും അഭിനന്ദിക്കുന്നവരാണ് അമ്മമാര്‍. നിരുപാധിക സ്നേഹത്തിന്റെ ഉറവിടമായ അവര്‍ തങ്ങളുടെ മക്കളുടെ നേട്ടങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പങ്കുവെയ്ക്കുകയും വാട്സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ തന്നെ പ്രശംസിച്ച് അമ്മ അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് റെഡ്ഡിറ്റില്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ്. ഇത് പെട്ടെന്നുതന്നെ ചര്‍ച്ചയായുകയും ചെയ്തു.

‘ദീപാവലിക്ക് ശേഷം ഞാന്‍ ജോലിക്ക് പോയ ഉടനെ അമ്മ അയച്ചത്’ എന്ന തലക്കെട്ടോടെയാണ് യുവാവ് റെഡ്ഡിറ്റില്‍ ഈ പോസ്റ്റ് പങ്കുവെച്ചത്. അമ്മയുടെ ഈ മെസ്സേജുകള്‍ തനിക്ക് സന്തോഷം നല്‍കിയെന്നും അവര്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഊര്‍ജ്ജം നല്‍കിയെന്നും യുവാവ് കുറിച്ചു. വീട്ടില്‍ വരുമ്പോഴെല്ലാം ‘വിലപ്പെട്ട എന്തെങ്കിലും’ കൊണ്ടുവരുന്നതിന് മകനെ പ്രശംസിച്ചാണ് അമ്മ മെസ്സേജ് അയച്ചത്.

‘നീ വരുമ്പോഴെല്ലാം നിന്റെ കഠിനാധ്വാനത്തില്‍ നിന്ന് വിലപ്പെട്ട എന്തെങ്കിലും ഈ വീടിന് നല്‍കുന്നതില്‍ എനിക്ക് നിന്നെക്കുറിച്ച് ഒരുപാട് അഭിമാനമുണ്ട്. നീ എന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു. എന്റെ കമ്മലുകള്‍, ഇപ്പോഴിതാ എല്‍ഇഡിയും…എന്റെ മകനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നീ ശരിക്കും എനിക്കൊരു അനുഗ്രഹമാണ്. എപ്പോഴും സന്തോഷവാനായി ഇരിക്കുക’ എന്നാണ് അമ്മ വാട്സാപ്പില്‍ അയച്ചത്. ‘ഒരുപാട് നന്ദി. ഇനിയും വരും’ എന്നാണ് യുവാവ് അമ്മയ്ക്ക് മറുപടി നല്‍കിയത്.

യുവാവിനെ അഭിനന്ദിച്ച് ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. ‘നിങ്ങള്‍ ജീവിതത്തില്‍ വിജയിച്ചു. മാതാപിതാക്കളുടെ സന്തോഷത്തേക്കാള്‍ വിലപ്പെട്ട മറ്റൊന്നുമില്ല’ എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. ‘ഞാനിപ്പോള്‍ എന്റെ അമ്മയ്ക്ക് ഒരു എയര്‍ ഫ്രയര്‍ വാങ്ങി നല്‍കി, അവരുടെ മുഖത്തെ സന്തോഷം എനിക്ക് കാണാമായിരുന്നു. അമ്മയ്ക്കുവേണ്ടി ഞാന്‍ എന്തും ചെയ്യും.’-എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments