കോട്ടയം: നിയന്ത്രണം വിട്ട കാര്‍ വൈക്കം തോട്ടുവക്കും തോട്ടിലേക്കു മറിഞ്ഞു ഒരാള്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്ടര്‍ അമല്‍ സൂരജാണ് (33) മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. ഇന്നു രാവിലെ നാട്ടുകാര്‍ കാര്‍ തോട്ടില്‍ കിടക്കുന്നതു കണ്ടാണ്ട് അപകടവിവരം അറിയുന്നത്. വേമ്പനാട്ടുകായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിലാണ് അപകടം നടന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. എറണാകുളത്തുള്ള സുഹൃത്തിനെ കാണാന്‍ പോകുകയായിരുന്നു അമല്‍.




