Monday, April 6, 2026
Google search engine
HomeNewsNational Newsമക്കളുടെ വിവാഹനിശ്ചയത്തിനു ദിവസങ്ങള്‍; പ്രതിശ്രുത വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്

മക്കളുടെ വിവാഹനിശ്ചയത്തിനു ദിവസങ്ങള്‍; പ്രതിശ്രുത വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്

ഭോപാല്‍: മക്കളുടെ വിവാഹ നിശ്ചയത്തിനു മുന്‍പ് ഒളിച്ചോടി പ്രതിശ്രുത വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍. മധ്യപ്രദേശിലെ ഉന്ത്വാസ ഗ്രാമത്തില്‍ താമസിക്കുന്ന 45 കാരിയായ യുവതിയെ ഒരാഴ്ചയിലേറെയായി കാണാനില്ലായിരുന്നു. അമ്മയെ കാണാനില്ലെന്ന് മകനാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ചിക്ലി ഗ്രാമത്തിലെ 50 വയസ്സുള്ള കര്‍ഷകനോടൊപ്പം സ്ത്രീ താമസിക്കുന്നതായി കണ്ടെത്തി. കര്‍ഷകന്‍ പ്രതിശ്രുത വധുവിന്റെ പിതാവാണെന്ന് തെളിഞ്ഞു. കാണാതായ സ്ത്രീയുടെ മകനുമായി അദ്ദേഹത്തിന്റെ മകളുടെ വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്.

വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍, മാതാപിതാക്കള്‍ പ്രണയത്തിലാവുകയും ഒളിച്ചോടാന്‍ തീരുമാനിക്കുകയും ആയിരുന്നു. ”45 വയസ്സുള്ള ഒരു സ്ത്രീയെ കാണാതായതായി എട്ട് ദിവസം മുന്‍പാണ് പരാതി ലഭിച്ചത്. ഭര്‍ത്താവിനെയും പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ട് മക്കളെയും ഉപേക്ഷിച്ച് 50 വയസ്സുള്ള ഒരു കര്‍ഷകന്റെ കൂടെ ഇവര്‍ പോയതായി ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. മക്കളുടെ വിവാഹനിശ്ചയം ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ ഒളിച്ചോടിയവര്‍ ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്” ടൗണ്‍ ഇന്‍സ്‌പെക്ടര്‍ അശോക് പട്ടീദര്‍ പറഞ്ഞു.

കാമുകനായ കര്‍ഷകനെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച സ്ത്രീ, അദ്ദേഹത്തോടൊപ്പം താമസിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് പറഞ്ഞു. വീട്ടിലേക്ക് തിരിച്ചുവരാന്‍ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സ്ത്രീ തയ്യാറായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments