Tuesday, April 14, 2026
Google search engine
HomeNewsNational News'എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിച്ച് അവര്‍ പോരാടുന്നു'; രാഹുല്‍ ഗാന്ധിയുടെ വ്യാജ വോട്ട് ആരോപണത്തില്‍ പ്രതികരണവുമായി മോഡല്‍?

‘എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിച്ച് അവര്‍ പോരാടുന്നു’; രാഹുല്‍ ഗാന്ധിയുടെ വ്യാജ വോട്ട് ആരോപണത്തില്‍ പ്രതികരണവുമായി മോഡല്‍?

റിയോ ഡി ജനീറോ: 2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബ്രസീലിയന്‍ മോഡലായ യുവതിയുടെ ചിത്രം ഉപയോഗിച്ച് 10 ബൂത്തുകളിലായി 22 വോട്ടുകള്‍ ചേര്‍ക്കപ്പെട്ടെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ പ്രതികരണവുമായി വനിത. ബ്രസീലിയന്‍ മോഡല്‍ ‘ലാരിസ’ എന്ന് അവകാശപ്പെടുന്ന വനിത സമൂഹമാധ്യമത്തില്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ ചിത്രം ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതില്‍ നടുക്കം പ്രകടിപ്പിച്ചാണ് ലാരിസ സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോര്‍ച്ചുഗീസ് ഭാഷയില്‍ ലാരിസ സംസാരിക്കുന്ന വിഡിയോ ആണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രചരിക്കുന്നത്. ‘എന്റെ പഴയ ചിത്രം ഇന്ത്യയില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഉപയോഗിച്ചു. എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിച്ച് അവര്‍ പരസ്പരം പോരാടുകയാണ്. ഈ ഫോട്ടോ ഞാന്‍ ചെറുപ്പമായിരുന്ന കാലത്ത് പകര്‍ത്തിയതാണ്.ഒരു റിപ്പോര്‍ട്ടര്‍ എന്റെ ജോലിസ്ഥലത്ത് ബന്ധപ്പെടുകയും ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടി ഇന്‍സ്റ്റഗ്രാമില്‍ സമീപിക്കുകയും ചെയ്തു.’ ലാരിസ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എക്‌സിന്റെ എഐ അസിസ്റ്റന്റ് ഗ്രോക്ക് ഈ പ്രതികരണ പോസ്റ്റ് വിവര്‍ത്തനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തതോടെയാണ് വിഡിയോ വൈലായത്. പക്ഷേ വിഡിയോയിലുള്ള വനിത തന്നെയാണോ രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ച ചിത്രത്തിലെ വ്യക്തി എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. എഐസിസി വക്താവ് സുപ്രിയ ശ്രീനാഥെ ഈ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിഡിയോയെ സംബന്ധിച്ച് ഇത് യാഥാര്‍ഥ്യമാണെന്ന കാര്യത്തിലും പലരും സമൂഹമാധ്യമത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിലാണ് ‘യേ കോന്‍ ഹേ?’ (ഇതാരാണ്?) എന്ന ചോദ്യത്തോടെ ബ്രസീലിയന്‍ മോഡലായ യുവതിയുടെ ചിത്രം രാഹുല്‍ പരിചയപ്പെടുത്തിയത്. ഈ യുവതി ഏത് നാട്ടുകാരിയാണെന്ന് ഊഹിച്ചുപറയാനും ആവശ്യപ്പെട്ട രാഹുല്‍ ഇവര്‍ക്ക് പല പേരില്‍ വോട്ട് ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെ യുവതി ആരാണെന്ന ചോദ്യം സമൂഹമാധ്യമത്തില്‍ ശക്തമായിരുന്നു. ഇതിനിടെയാണ് ലാരിസയുടെ പ്രതികരണം വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments