Monday, April 13, 2026
Google search engine
HomeEntertainmentഗൗരിയുടെ ഭാരമെത്രയെന്ന് നായകനോട് ചോദ്യം, ക്ഷുഭിതയായ നടിയോട് തട്ടിക്കയറി യൂട്യൂബര്‍; ചുട്ടമറുപടി നല്‍കി ഗൗരി കിഷന്‍

ഗൗരിയുടെ ഭാരമെത്രയെന്ന് നായകനോട് ചോദ്യം, ക്ഷുഭിതയായ നടിയോട് തട്ടിക്കയറി യൂട്യൂബര്‍; ചുട്ടമറുപടി നല്‍കി ഗൗരി കിഷന്‍

പ്രസ്മീറ്റിനിടെ ബോഡി ഷെയ്മിങ് ചെയ്ത യൂട്യൂബര്‍ക്ക് തക്ക മറുപടി നല്‍കി നടി ഗൗരി കിഷന്‍. നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യൂബര്‍ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങള്‍ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റില്‍ കൂടിയ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം നേരെ തിരിയുകയായിരുന്നു. ചോദ്യം തന്നെ വിഡ്ഢിത്തരമാണെന്നും യൂട്യൂബര്‍ മാപ്പു പറയണമെന്നുമാണ് ഗൗരി ആവശ്യപ്പെട്ടത്. ഇതോടെ പ്രസ്മീറ്റ് വലിയ തര്‍ക്കത്തിലേക്കു പോകുകയായിരുന്നു.

തമിഴ് ചിത്രം ‘അദേഴ്സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സംഭവം. ഗൗരിക്കു നേരെ യൂട്യൂബര്‍ അടക്കമുള്ളവര്‍ വലിയ ശബ്ദം ഉയര്‍ത്തിയെങ്കിലും സംവിധായകനും നായകനും പിന്തുണ നല്‍കിയതുമില്ല.

താന്‍ ചോദിച്ചതില്‍ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും യൂട്യൂബര്‍ വാദിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനരംഗത്തില്‍ നായകന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗമുണ്ട്. ഈ സീന്‍ ചെയ്തപ്പോള്‍ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബര്‍ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നല്‍കി. മാത്രവുമല്ല താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നത് ജേര്‍ണലിസമല്ലെന്നും നടി യൂട്യൂബറോട് പറയുന്നുണ്ട്. ആദ്യഘട്ടത്തില്‍ പ്രതികരിക്കാന്‍ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ – റിലീസ് അഭിമുഖത്തില്‍ തനിക്ക് ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് തുറന്നുപറഞ്ഞു.

തുടര്‍ന്ന് സിനിമയുടെ പ്രസ് മീറ്റിങിനു ശേഷം തുടര്‍ന്ന് സിനിമയുടെ പ്രസ് മീറ്റിങിനു ശേഷം നടന്ന ചോദ്യോത്തരവേളയില്‍ ഈ ചോദ്യം ഉന്നയിച്ച യൂട്യൂബര്‍ ഈ വിഷയം ന്യായീകരിച്ചുകൊണ്ട് വീണ്ടും ശബ്ദമുയര്‍ത്തിയതോടെ ഗൗരി തുറന്നടിക്കുകയായിരുന്നു. ”എന്റെ ശരീരഭാരം നിങ്ങള്‍ക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത്? ഓരോ സ്ത്രീക്കും വ്യത്യസ്തമായ ശരീരപ്രകൃതിയാണ് ഉള്ളത്. എന്റെ കഴിവ് സംസാരിക്കട്ടെ. ഞാന്‍ ഇതുവരെ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല,” ഗൗരി പറഞ്ഞു.

രസകരമായ ചോദ്യമായാണ് ഇക്കാര്യം ചോദിച്ചതെന്ന് യൂട്യൂബര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഗൗരി അതും തള്ളിക്കളഞ്ഞു. ”നിങ്ങള്‍ ഹീറോയോട് ചോദിച്ചു, നായികയെ നിങ്ങള്‍ എടുത്തുയര്‍ത്തി, അവര്‍ക്ക് എത്ര ഭാരം ഉണ്ടാകുമെന്ന്. എനിക്കത് തമാശയായി തോന്നിയില്ല. ബോഡി ഷെയ്മിങ് സാധാരണവല്‍ക്കരിക്കുന്നത് നിര്‍ത്തുക. ഇതെന്നെക്കുറിച്ചുള്ള ചോദ്യമാണ്, എനിക്കിതില്‍ അഭിപ്രായം പറയാന്‍ അവകാശമുണ്ട്, വിഡ്ഢിത്തം നിറഞ്ഞ ചോദ്യം കൂടിയാണത്. ഇവിടെ ആകെയുള്ള സ്ത്രീ ഞാന്‍ മാത്രമാണ്. ഇദ്ദേഹം ഇവിടെ ഇത്രയും ബഹളം വയ്ക്കുന്നു. കൂട്ടമായി ആക്രമിക്കുന്നതുപോലെ തോന്നുന്നു. യാതൊരു ബഹുമാനവും തരാതെ വെറുതെ തര്‍ക്കിക്കുകയാണ്.

അന്ന് ഇദ്ദേഹം ഈ ചോദിച്ചപ്പോള്‍ ഞാന്‍ ഒന്നും മിണ്ടിയില്ല, നിങ്ങള്‍ക്കൊരു ബഹുമാനം തന്നു. ആ ചോദ്യം എന്റെ മനസ്സിലേക്ക് എടുക്കാന്‍ തന്നെ കുറച്ച് സമയമെടുത്തു. പക്ഷേ എന്നെ ആ ചോദ്യം പിന്നീട് മാനസികമായി ബാധിച്ചു. എല്ലാ സ്ത്രീകള്‍ക്കും വേറിട്ട ശരീരപ്രകൃതിയായിരിക്കും. എനിക്ക് ഹോര്‍മോണല്‍ പ്രശ്‌നമുണ്ട്. ഇതു ബോഡി ഷെയ്മിങ് ആണ്, അത് തെറ്റാണ്. ഇക്കാര്യത്തില്‍ ഞാനല്ല നിങ്ങളാണ് മാപ്പ് പറയേണ്ടത്.

ഞാന്‍ വണ്ണം വച്ചിരിക്കുകയായിരിക്കും, 80 കിലോ ഉണ്ടാകും, അതെന്റെ തീരുമാനമാണ്. എന്റെ കഴിവ് ആണ് സംസാരിക്കപ്പെടുന്നത്, അതിന് നിങ്ങളുടെ ഔദാര്യം വേണ്ട. എന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കുകയാണ്. ഒരു ഹീറോയോട് അയാളുടെ ശരീര ഭാരം എന്താണെന്ന് ചോദിക്കുകമോ?. മാത്രമല്ല സിനിമയെക്കുറിച്ചോ എന്റെ കഥാപാത്രത്തെക്കുറിച്ചോ ഒരു ചോദ്യം പോലും എന്നോടു ചോദിച്ചില്ല. അവര്‍ക്ക് അറിയേണ്ടത് എന്റെ ശരീരഭാരത്തെക്കുറിച്ച് മാത്രമായിരുന്നു. ” അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരം ചോദ്യങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയ ഗൗരിക്കു നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയില്‍ ലഭിക്കുന്നത്. പ്രസ് മീറ്റില്‍ നടിയ്ക്ക് നേരെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ട ആക്രമം ഉണ്ടായിട്ടും നടിയെ പിന്തുണയ്ക്കാതിരുന്ന സംവിധയകനും നായകനും നേരെ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments