Monday, April 13, 2026
Google search engine
HomeNewsNational Newsസൈബര്‍ തട്ടിപ്പ്: മ്യാന്‍മറില്‍ നിന്ന് 270 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; മടങ്ങിയെത്തിയവരില്‍ 26 പേര്‍ സ്ത്രീകളും

സൈബര്‍ തട്ടിപ്പ്: മ്യാന്‍മറില്‍ നിന്ന് 270 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; മടങ്ങിയെത്തിയവരില്‍ 26 പേര്‍ സ്ത്രീകളും

ന്യൂഡല്‍ഹി: മ്യാന്‍മറിലെ സൈബര്‍ തട്ടിപ്പു കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്ന 270 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഡല്‍ഹിയിലെത്തിച്ചു. കെകെ പാര്‍ക്കിലെ സൈബര്‍ തട്ടിപ്പു കേന്ദ്രങ്ങില്‍ കഴിഞ്ഞ മാസം പരിശോധനയില്‍ 28 രാജ്യങ്ങളിലെ 1500ല്‍ ഏറെ പേരാണു രക്ഷപ്പെട്ടത്. ഇതില്‍ അഞ്ഞൂറിലേറെ ഇന്ത്യക്കാരുണ്ട്.

അധികൃതരുടെ സഹായത്തോടെ തായ്ലന്‍ഡിലെത്തിയ ഇവരെ ഏതാനും ദിവസം മുന്‍പാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ക്കു കൈമാറിയത്. തുടര്‍ന്നു ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. ആദ്യ ഘട്ടത്തില്‍ മടങ്ങിയെത്തിയവരില്‍ 26 പേര്‍ സ്ത്രീകളാണ്. മലയാളികള്‍ ആരും ഇല്ലെന്നാണു വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments