കൊച്ചി: എറണാകുളം കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന സ്‌പെഷല്‍ ട്രെയിന്‍ രാവിലെ 8.50 നു പുറപ്പെട്ടു. വൈകിട്ട് 5.50നു ബെംഗളൂരുവിലെത്തും. സുരേഷ് ഗോപി തൃശൂര്‍ വരെ ട്രെയിനില്‍ യാത്ര ചെയ്തു.
വിവിധ സ്റ്റേഷനുകളിലേക്കുള്ള നിരക്ക്:
എറണാകുളം ഭാഗത്തേക്ക്, ബ്രാക്കറ്റില്‍ എക്‌സിക്യുട്ടീവ് ചെയര്‍കാര്‍ നിരക്ക്:
സേലം 566 രൂപ (1182), ഈറോഡ്665 (1383), തിരുപ്പൂര്‍736 (1534), കോയമ്പത്തൂര്‍ 806 (1681), പാലക്കാട്876 (1827), തൃശൂര്‍1009 (2110).
ബെംഗളൂരു ഭാഗത്തേക്ക്
തൃശൂര്‍ 293 (616), പാലക്കാട് 384 (809), കോയമ്പത്തൂര്‍472 (991), തിരുപ്പൂര്‍ 550 (1152), ഈറോഡ് 617 (1296), സേലം706 (1470), കെആര്‍ പുരം 1079 (2257).
മറ്റു ട്രെയിനുകളിലെ ബെംഗളൂരുഎറണാകുളം എസി ടിക്കറ്റ് നിരക്ക്
ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്: എസി ചെയര്‍കാര്‍790 രൂപ.
ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് : തേഡ് ഇക്കോണമി എസി915 രൂപ, തേഡ് എസി995 രൂപ, സെക്കന്‍ഡ് എസി1410 രൂപ, ഫസ്റ്റ് എസി2350 രൂപ.
യശ്വന്തപുര-തിരുവനന്തപുരം എസി എക്‌സ്പ്രസ്: തേഡ് എസി1030 രൂപ, സെക്കന്‍ഡ് എസി1440 രൂപ, ഫസ്റ്റ് എസി2405 രൂപ.




