Monday, April 13, 2026
Google search engine
HomeNewsNational Newsമദ്യപിക്കാന്‍ 2 കിലോ പണയസ്വര്‍ണം മറിച്ചുവിറ്റു; 1.50 കോടി രൂപ വില, കുടുബസമേതം മുങ്ങിയ യുവാവ്...

മദ്യപിക്കാന്‍ 2 കിലോ പണയസ്വര്‍ണം മറിച്ചുവിറ്റു; 1.50 കോടി രൂപ വില, കുടുബസമേതം മുങ്ങിയ യുവാവ് പിടിയില്‍

ചെന്നൈ: പണയവസ്തുവായി ആളുകള്‍ നല്‍കിയിരുന്ന 2 കിലോയോളം സ്വര്‍ണം മദ്യപിക്കാനായി മറിച്ചുവിറ്റ യുവാവ് പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ കേഗന്‍ റാമിന്റെ മകന്‍ സുനിലാണു (25) പിടിയിലായത്. കോയമ്പേടിലെ സ്വര്‍ണപ്പണയ സ്ഥാപന ഉടമയായ കേഗന്‍ റാം മരിച്ചതിനെ തുടര്‍ന്ന് സുനിലാണ് സ്ഥാപനം നടത്തിയിരുന്നത്. എന്നാല്‍, ഒരു ദിവസം ഇയാള്‍ കടപൂട്ടി കുടുബസമേതം മുങ്ങി. ഇടപാടുകാര്‍ കോയമ്പേട് പൊലീസില്‍ പരാതി നല്‍കിയതോടെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി അറസ്റ്റു ചെയ്തു.

മദ്യത്തിന് അടിമയായിരുന്ന സുനില്‍ 1.50 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ സ്വര്‍ണം അതേ സ്ഥലത്തുള്ള പണയ സ്ഥാപന ഉടമ അശോകിനു കൈമാറിയതായി കണ്ടെത്തി. ഇതോടെ അശോകിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ ഒരു കിലോ സ്വര്‍ണം മാത്രമാണ് വാങ്ങിയതെന്നും 55 ലക്ഷം രൂപ നല്‍കിയതായും വെളിപ്പെടുത്തി. തുടര്‍ന്ന് ഈ സ്വര്‍ണം കണ്ടെടുത്തു. ബാക്കിയുള്ളവ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments