മുംബൈ: കടുവയ്ക്ക് മദ്യം നല്കുന്ന തരത്തില്‍ നിര്‍മിതബുദ്ധി (എഐ) ഉപയോഗിച്ചു തയാറാക്കിയ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചയാള്ക്കു നാഗ്പുര്‍ പൊലീസ് നോട്ടിസ് അയച്ചു. ഇത്തരം വിഡിയോകള്‍ സമൂഹത്തിനു തെറ്റായ സന്ദേശമാണു നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിഡിയോ സമൂഹമാധ്യമത്തില്‍നിന്നു നീക്കം ചെയ്തു.
മദ്യലഹരിയിലുള്ള ഒരാള്‍ കടുവയ്ക്ക് മദ്യം നല്‍കുന്നതും അതിനെ തലോടുന്നതുമായ 6 സെക്കന്‍ഡ് വിഡിയോയാണു കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചത്. മഹാരാഷ്ട്ര മധ്യപ്രദേശ് അതിര്‍ത്തിയിലാണു സംഭവമെന്നും വിഡിയോയിലുണ്ടായിരുന്നു. അതോടെ മേഖലയിലെ ജനങ്ങള്‍ പരിഭ്രാന്തരായി.
ഒക്ടോബര്‍ 30നാണു രാജു പട്ടേല്‍ എന്ന മുംബൈ സ്വദേശി വിഡിയോ പോസ്റ്റ് ചെയ്തത്. അതു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തുടര്‍ന്ന്, പൊലീസ് നടത്തിയ പരിശോധനയിലാണ് എഐ വിഡിയോയാണെന്നു വ്യക്തമായത്.




