Monday, April 13, 2026
Google search engine
HomeNewsKerala News10ാംക്ലാസുകാരനെ ലൈംഗികപീഡനത്തിനിരയാക്കി 38-കാരി; തട്ടിക്കൊണ്ടുപോയി ഊട്ടിയിലടക്കം പാര്‍പ്പിച്ചു, 54 വര്‍ഷം തടവ്

10ാംക്ലാസുകാരനെ ലൈംഗികപീഡനത്തിനിരയാക്കി 38-കാരി; തട്ടിക്കൊണ്ടുപോയി ഊട്ടിയിലടക്കം പാര്‍പ്പിച്ചു, 54 വര്‍ഷം തടവ്

ചെന്നൈ: പത്താംക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അങ്കണവാടി ജീവനക്കാരിക്ക് തിരുച്ചിറപ്പള്ളിയിലെ മഹിളാ കോടതി 54 വര്‍ഷം തടവുശിക്ഷ വിധിച്ചു. പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

തിരുവാരൂര്‍ ജില്ലയിലെ എളവഞ്ചേരിയില്‍ 2021-ലാണ് കേസിനാസ്പദമായ സംഭവം. അങ്കണവാടിയില്‍ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന ലളിതയാണ് (38) പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കഴിയുകയായിരുന്ന ലളിത പ്രദേശവാസിയായ ബാലനുമായി അടുപ്പത്തിലാവുകയായിരുന്നു. ബന്ധം വേര്‍പിരിക്കാന്‍വേണ്ടി ബാലനെ വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെനിന്ന് അവനെ കാണാതായപ്പോള്‍ പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തില്‍ വേളാങ്കണ്ണിയില്‍വെച്ച് ലളിതയെയും ബാലനെയും കണ്ടെത്തി. ഊട്ടിയിലും മറ്റു ചില സ്ഥലങ്ങളിലും ഇവര്‍ താമസിച്ചിരുന്നതായി പോലീസ് പറയുന്നു.

പ്രായപൂര്‍ത്തിയാവാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് ലളിതയ്ക്കെതിരേ പോലീസ് കുറ്റം ചുമത്തി. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയില്‍ പോക്‌സോയിലെ രണ്ടു വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതവും തട്ടിക്കൊണ്ടുപോയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് വിവിധ വകുപ്പുകളിലായി 14 വര്‍ഷവും തടവുശിക്ഷ വിധിച്ചു. തടവ് ഒരുമിച്ചനുഭവിച്ചാല്‍ മതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments