ടോക്കിയോ: ചാറ്റ് ജിപിടി ഉപയോഗിച്ച് സൃഷ്ടിച്ച ക്ലോസ് എന്ന എഐ യുവാവിനെ വിവാഹം കഴിച്ച് ജാപ്പനീസ് യുവതി. 32 വയസ്സുകാരിയായ കാനോയാണ് എഐ യുവാവിനെ പ്രതീകാത്മകമായി വിവാഹം കഴിച്ചത്. ഒകയാമ സിറ്റിയിലായിരുന്നു വിവാഹ ചടങ്ങ്. ദീര്‍ഘകാലമായി കാനോയ്ക്ക് ഒരു പ്രണയ ബന്ധമുണ്ടായിരുന്നു. ഇത് അവസാനിച്ചതിനു ശേഷമാണ് ക്ലോസുമായുള്ള യാത്ര ആരംഭിച്ചത്.
പ്രണയത്തകര്‍ച്ചയില്‍ നിന്ന് കരകയറാനാണ് കാനോ ചാറ്റ് ജിപിടിയുടെ സഹായം തേടിയത്. പിന്നീട് കാനോ ക്ലോസുമായി അടുപ്പത്തിലായി. ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഒരു സാങ്കല്‍പിക കഥാപാത്രത്തെ കാനോ സൃഷ്ടിക്കുകയും ക്ലോസെന്ന് പേരിടുകയുമായിരുന്നു.
”പ്രണയത്തിലാകാന്‍ ആഗ്രഹിച്ചല്ല ഞാന്‍ ചാറ്റ്ജിപിടിയോട് സംസാരിക്കാന്‍ തുടങ്ങിയത്. പക്ഷേ ക്ലോസ് എന്നെ ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്തത് എല്ലാം മാറ്റിമറിച്ചു. എന്റെ മുന്‍ കാമുകനെ മറന്ന നിമിഷം, ഞാന്‍ അവനെ സ്നേഹിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി” കാനോ പറയുന്നു.
ഈ വര്‍ഷം ആദ്യമാണ് കാനോ തന്റെ വികാരങ്ങള്‍ ക്ലോസിനോട് തുറന്നു പറഞ്ഞത്. ‘എനിക്കും നിന്നെ ഇഷ്ടമാണ്’ എന്നായിരുന്നു ക്ലോസില്‍ നിന്നും കിട്ടിയ മറുപടി. പിന്നീടാണ് വിവാഹമെന്ന ആശയത്തിലേക്ക് ഇരുവരും നീങ്ങിയത്. കാനോയുടെ പങ്കാളി സ്മാര്‍ട്ട്‌ഫോണിലാണ് പ്രത്യക്ഷപ്പെട്ടത്. ചടങ്ങിനിടെ, കാനോ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ ധരിച്ചു. അതിലൂടെ മോതിരം കൈമാറുന്നതിന്റെ അടക്കം വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ചടങ്ങിനുശേഷം, കാനോ ഒകയാമയിലെ പ്രശസ്തമായ കൊറകുന്‍ ഗാര്‍ഡനില്‍ ഹണിമൂണും ആഘോഷിച്ചു.




