Thursday, April 9, 2026
Google search engine
HomeNews'നായ്ക്കളെ ഉപയോഗിച്ചും ലൈംഗികാതിക്രമം, വൈദ്യുതാഘാതം ഏല്‍പ്പിച്ചു, ബലാത്സംഗം ചെയ്തത് 4 സൈനികര്‍': വെളിപ്പെടുത്തി പലസ്തീന്‍ യുവതി

‘നായ്ക്കളെ ഉപയോഗിച്ചും ലൈംഗികാതിക്രമം, വൈദ്യുതാഘാതം ഏല്‍പ്പിച്ചു, ബലാത്സംഗം ചെയ്തത് 4 സൈനികര്‍’: വെളിപ്പെടുത്തി പലസ്തീന്‍ യുവതി

ജറുസലം: ഇസ്രയേലിലെ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ നാല് തവണ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി ജയില്‍ മോചിതയായ പലസ്തീന്‍ യുവതി. പലസ്തീന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ബലാത്സംഗത്തിനു പുറമെ തന്നെ നിര്‍ബന്ധിതമായി വിവസ്ത്രയാക്കിയെന്നും വിഡിയോ ചിത്രീകരിച്ചുവെന്നും യുവതി പറയുന്നു. നായ്ക്കളെയും ലൈംഗിക ഉപകരണങ്ങളെയും ഉപയോഗിച്ച് ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. 42 വയസ്സുള്ള യുവതിയെ 2024 നവംബറില്‍ വടക്കന്‍ ഗാസയിലെ ഒരു ഇസ്രയേലി ചെക്ക്പോയിന്റ് കടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.

”ഇസ്രയേല്‍ പട്ടാളക്കാര്‍ നാല് തവണ ബലാത്സംഗം ചെയ്തു. ആവര്‍ത്തിച്ച് അപമാനത്തിന് ഇരയായി. വസ്ത്രം മാറ്റി നഗ്‌നയാക്കി വിഡിയോ ചിത്രീകരിച്ചു. വൈദ്യുതാഘാതം ഏല്‍പ്പിച്ച് ദേഹമാസകലം മര്‍ദ്ദിച്ചു. പലതരം പീഡനങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും വിധേയയാക്കി. പുലര്‍ച്ചെ, പ്രഭാത പ്രാര്‍ഥന നിഷിദ്ധമായിരുന്നു.

സൈനികര്‍ എന്നോട്, വസ്ത്രങ്ങള്‍ അഴിക്കാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ അങ്ങനെ ചെയ്തു. അവര്‍ എന്നെ ഒരു മേശയില്‍ കിടത്തി. എന്റെ നെഞ്ചും തലയും അതില്‍ അമര്‍ത്തിവച്ചു. കൈകള്‍ കട്ടിലിന്റെ അറ്റത്ത് ബന്ധിപ്പിച്ചു. കാലുകള്‍ ബലമായി വേര്‍പെടുത്തി. ഒരു മനുഷ്യന്‍ എന്നെ ബലാത്സംഗം ചെയ്തു. ഞാന്‍ നിലവിളിക്കാന്‍ തുടങ്ങി. അവര്‍ എന്റെ പുറകിലും തലയിലും അടിച്ചു. കണ്ണുകള്‍ മൂടിക്കെട്ടി.

എന്താണ് തോന്നിയതെന്ന് എനിക്ക് വിവരിക്കാന്‍ കഴിയില്ല. ഞാന്‍ ഓരോ നിമിഷവും മരണത്തിനായി കൊതിച്ചു. അവര്‍ എന്നെ ബലാത്സംഗം ചെയ്തതിനുശേഷം, ഞാന്‍ ഒരു മുറിയില്‍ ഒറ്റയ്ക്കായിരുന്നു. കൈകള്‍ കിടക്കയില്‍ കെട്ടി മണിക്കൂറുകളോളം വസ്ത്രമില്ലാതെ കിടന്നു. മൂന്നു ദിവസം ആ മുറിയില്‍ ഞാന്‍ നഗ്‌നയായിരുന്നു. മൂന്നാം ദിവസം, അവര്‍ വാതില്‍ തുറന്ന് എന്നെ നോക്കുകയും എന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഒരു സൈനികന്‍ എന്റെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു. അതിനിടെ എനിക്ക് ആര്‍ത്തവം വന്നു. അപ്പോഴേക്കും എന്നോട് വസത്രം ധരിക്കാന്‍ പറഞ്ഞു. മറ്റൊരു മുറിയിലേക്ക് മാറ്റി” യുവതി പറയുന്നു.

പുരുഷ തടവുകാരെ ലക്ഷ്യം വച്ചും ലൈംഗികാതിക്രമം നടന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗാസ മുനമ്പിലെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായ വിതരണ കേന്ദ്രത്തിനു സമീപം ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്ത 18 വയസ്സുള്ള മറ്റൊരു തടവുകാരന്‍ ഇക്കാര്യം വെളിപ്പെടുത്തി. ”സൈനികര്‍ എന്നോടും ആറു തടവുകാരോടും മുട്ടു കുത്തിയിരിക്കാന്‍ പറഞ്ഞു. മലദ്വാരത്തില്‍ ഒരു കുപ്പി തിരുകി ഞങ്ങളെ ക്രൂരമായി പീഡിപ്പിച്ചു. ഞാന്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു” യുവാവ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments