Wednesday, April 8, 2026
Google search engine
HomeNewsKerala Newsബ്രിട്ടാസിന്റെ കത്തിന് മലയാളത്തില്‍ മറുപടി നല്‍കി, പുതിയ രീതിക്ക് തുടക്കമിട്ട് അമിത് ഷാ, തര്‍ക്കത്തില്‍ വഴിത്തിരിവ്

ബ്രിട്ടാസിന്റെ കത്തിന് മലയാളത്തില്‍ മറുപടി നല്‍കി, പുതിയ രീതിക്ക് തുടക്കമിട്ട് അമിത് ഷാ, തര്‍ക്കത്തില്‍ വഴിത്തിരിവ്

ന്യൂഡല്‍ഹി: പ്രാദേശികഭാഷയ്ക്കായുള്ള ദക്ഷിണേന്ത്യന്‍ എംപിമാരും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള തര്‍ക്കത്തില്‍ വഴിത്തിരിവ്. ജോണ്‍ ബ്രിട്ടാസ് എംപിക്ക് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ രീതിക്ക് തുടക്കമിട്ടു. മോദിസര്‍ക്കാരില്‍ പല മന്ത്രിമാരും ഹിന്ദിയില്‍മാത്രം മറുപടിക്കത്തുകളയക്കുന്നത് ദക്ഷിണേന്ത്യയിലെ എംപിമാരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇംഗ്ലീഷില്‍ മറുപടി നല്‍കുന്നതായിരുന്നു കീഴ്വഴക്കം. എന്നാല്‍, ചില മന്ത്രിമാര്‍ ഹിന്ദിയില്‍മാത്രം മറുപടി നല്‍കുകയായിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്ന ആരോപണവും ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ മലയാളത്തിലുള്ള മറുപടി.

ഇതുവരെ എംപിമാരുടെ കത്തിന് ഹിന്ദിയിലും ഇംഗ്ലീഷിലും മറുപടി നല്‍കുന്ന രീതിയാണ് അമിത് ഷാ പിന്തുടര്‍ന്നത്.

ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) രജിസ്ട്രേഷന്‍ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 22-ന് ബ്രിട്ടാസ് അയച്ച കത്തിന് മറുപടിയായാണ് നവംബര്‍ 14-ന് അമിത് ഷാ ബ്രിട്ടാസിന് കത്തയച്ചത്.

ജോണ്‍ ബ്രിട്ടാസ് അയച്ച കത്തുകിട്ടി എന്ന് അമിത് ഷാ കത്തില്‍ വക്തമാക്കുന്നു നന്ദിയോടെ താങ്കളുടെ അമിത് ഷാ എന്നെഴുതി ഒപ്പിട്ടാണ് മറുപടി. നേരത്തേ കേന്ദ്ര റെയില്‍വേ സഹമന്ത്രി രവനീത് സിങ് ബിട്ടു ഹിന്ദിയില്‍ നല്‍കിയ കത്തിന് മലയാളത്തില്‍ മറുപടിയയച്ച് ജോണ്‍ ബ്രിട്ടാസ് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

1990-ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിങ് യാദവ് ഹിന്ദിയില്‍ അയച്ച കത്തിന് കേരളമുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ മലയാളത്തില്‍ മറുപടി അയച്ച സംഭവവുമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments