ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിനു മുന്‍പുള്ള ഉമര്‍ നബിയുടെ വിഡിയോ പുറത്ത്. ആക്രമണത്തെ ന്യായീകരിക്കുന്ന ഇംഗ്ലീഷിലുള്ള വിഡിയോയാണ് പുറത്തുവന്നത്. ഭീകരാക്രമണത്തിന് ഏതാനും ദിവസം മുന്‍പ് റെക്കോര്‍ഡ് ചെയ്യപ്പെട്ടതാണ് ഈ വിഡിയോ എന്നാണ് വിവരം. ചാവേര്‍ ആക്രമണത്തെ ന്യായീകരിച്ചാണ് ഉമര്‍ നബിയുടെ സംസാരം.
ചാവേര്‍ ആക്രമണം എന്ന ആശയം വളരെ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഉമര്‍ നബി പറയുന്നു. ചാവേര്‍ ആക്രമണം യഥാര്‍ഥത്തില്‍ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനം കൂടിയാണെന്നും അദ്ദേഹം വിഡിയോയില്‍ വ്യക്തമാക്കുന്നു. ”ചാവേര്‍ ആക്രമണം സംബന്ധിച്ച് നിരവധി വാദങ്ങളും വൈരുധ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് മരിക്കുമെന്ന് അനുമാനിക്കുന്നതിനെയാണ് രക്തസാക്ഷിത്വ പ്രവര്‍ത്തനം എന്ന് പറയുന്നത്” ഉമര്‍ നബി അവകാശപ്പെടുന്നു.




