Monday, April 13, 2026
Google search engine
Homeശ്രീപത്മനാഭസ്വാമി ക്ഷേത്രം…47 മത് മുറ ജപവും ലക്ഷദീപവും 2025 നവംബർ 20 മുതൽ ജനുവരി 14...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം…47 മത് മുറ ജപവും ലക്ഷദീപവും 2025 നവംബർ 20 മുതൽ ജനുവരി 14 (1201 വൃചികം 4-ധനു 30)വരെ. കലാപരിപാടികളുടെ ഉദ്ഘാടനം വൈകുന്നേരം അഞ്ചുമണിക്ക് പ്രശസ്ത നടൻ ശ്രീ റാണദഗ്ഗുബതി നിർവഹിക്കുന്നു

രാജ്യത്തിൻ്റെ അഭിവ്യദ്ധിക്കും, ഐശ്വര്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനായി അനിഴം തിരുനാൾ മാർത്താണ്‌ഡവർമ്മ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മ ജപം – ലക്ഷദീപം നടത്തപ്പെട്ടു. ആറാറുകൊല്ലം കൂടുമ്പോൾ മുറജപം നടത്തുന്ന തിനും കല്പ്‌പന പുറപ്പെടുവിച്ചു മുറജപത്തിനു പുറമേ ആറുവർഷത്തിലൊരിക്കൽ നടന്നു വരുന്ന മുറജപമെന്ന വേദസത്രവും ഈ മഹാ ക്ഷേത്രത്തിൽ മാത്ര ത്തപ്പെടുന്ന ഒരു സർകർമ്മമാണ്. മുറ എന്നാൽ വേവമെന്നും മ്യാജപമെന്നാൽ വേദജപമെന്നുമാണ് പറയപ്പെടുന്നത്. ഇക്കുറി ചതുർവേദങ്ങളാണ് ജചിക്കുന്നത് ലക്, യജുർ, സാമം എന്നീ വേദങ്ങൾക്കു പുറമെ അഥർവ്വ വേദപാരായണം കുടി നടത്തപ്പെടുന്നുണ്ട്. സപ്‌ത പ്രകൃതികളുടെയും സപ്തസകാരങ്ങളെന്ന് വിളിക്ക ടുന്ന പുരുഷ പ്രതീകത്വേന നിർമ്മിക്കപ്പെട്ടിട്ടുള്ള കേത്രത്തിൻ്റെയും ഗവണ് ചൈതന്യത്തിനും വേണ്ടിയാണ് 7 മുറ ജപിക്കണമെന്ന് നിഷ്‌കർഷിച്ചിരിക്കുന്നത്.

മുറജപം തുടങ്ങുന്ന ദിവസവും, എല്ലാ മുറശ്ശിവേലികൾക്കും ക്ഷേത്രസ്ഥാനി അകമ്പടി സേവിക്കുന്നതാണ്. ദിവസവും ജപം കഴിഞ്ഞ് ജചക്കാർക്ക് ദക്ഷിണ നൽകുന്നത് ഏട്ടരയോഗത്തു പോറ്റിമാരാണ്.

മുറജപം നവംബർ 20 ന് ആരംഭിക്കും. 8 ദിവസം 7 മുറകളിലായി 56 ദിവസം നീണ്ടു നിൽക്കുന്നതാണ് മുറജപം. ദവദമന്ത്രജപവും, സഹസ്രനാമജപവും, രാവിലെ 06:30 മണി മുതൽ 08.30 മണി വരെയും തുടർന്ന് 09.00 മണി മുതൽ 11.00 മണി വരെയും പത്മതീർത്ഥക്കുളത്തിൽ വൈകിട്ട് 06.00 മണി മുതൽ 07.00 മണി വരെയും 48 ദിവസം ജലജപവും നടക്കും.

ജപത്തിനൊടുവിൽ രാത്രി 08:30 ന് മുറശീവേലി നടക്കും. നവംബർ 27 നു നടക്കുന്ന ആദ്യമുറശിവേലി അനന്തവാഹനത്തിലും, ഡിസംബർ 5 ന് നടക്കുന്ന 2-ാം മുറശിവേലി കമലവാഹനത്തിലും, 3 -ാം മുറശീവേലി ഡിസംബർ 13ന് ഇന്ദ്രവാഹനത്തിലും, ഡിസംബർ 210 മുറശീവേലി പള്ളിനിലാവ് വാഹനത്തിലും, 29 നു 5-ാം മുറശീവേലി ഇന്ദ്രവാഹനത്തിലും, ജനുവരി 6 നു 6-ാം മുറശിവേലി പള്ളിനിലാവ്‌വാഹനത്തിലും നടക്കും. ജനുവരി 14 ന് 7-ാം മുറയിൽ ലക്ഷദീപത്തോടുകൂടി മകരശിവേലി നടക്കും. ഭക്‌തർക്ക് വേദസൂക്‌ത ജപങ്ങളും, സഹസ്രനാമജപവും നേരിട്ട് ശ്രവിക്കാൻ അവസരമുണ്ടാകും. ആഴ്വാഞ്ചേരി തമ്പ്രാക്കൾ, തിരുനാവായവാധ്യാൻ, തൃശ്ശൂർവാധ്യാൻ, പന്തൽ വൈദികൻ, കൈമുക്ക് വൈദികൻ, കപ്ലിങ്ങാട് വൈദികൻ, ചെറുമുക്ക് വൈദികൻ തുടങ്ങിയ വൈദികർ മുറജപത്തിൽ പങ്കെടുക്കുംമുറജപത്തിൽ പങ്കെടുക്കുന്നതിന് ശ്യംഭരി ഉഡുപ്പി ഉത്രാദി മഠം.കാഞ്ചിപുരം എന്നീ മഠങ്ങളിൽ നിന്നും സന്യാസിവര്യന്മാർ വരുന്ന മുറയ്ക്ക് ആചാരപരമായി സ്വീകരിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളയാകു ang

21.11.2025ൽ ഹൈദരാബാദിലുള്ള ചിന്നജിയാർ സ്വാമികൾ മുറജപത്തിൽ പങ്കെടുക്കുന്നതിന് വരുന്നതാണ്. ആയതിന് എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുള്ളതാകുന്നു.

എല്ലാ ഭക്തജനങ്ങളെയും പങ്കെടുപ്പിച്ച് മുറജപം 56 ദിവസവും ക്ഷേത്ര ശ്രീബലിപ്പുരയിൽ വൈകുന്നരം 04.00 മണി മുതൽ 05.00 മണി വരെ പൊതു സഹസ്രനാമജപം നടത്തുന്നതാണ്. എല്ലാ ഭക്തജനങ്ങളും സഹസ്രനാമജപത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

വരുന്ന ജപക്കാരുടെ അഭിരുചിക്ക് അനുസരിച്ചുള്ള. ഭക്ഷണം, താമസസൗകര്യം എന്നിവ പാഞ്ചജന്യം നെൽപ്പുരയിൽ വിപുലമായ രീതിയിൽ ഒരുക്കിയിട്ടുളളതാകുന്നു

വരുന്ന വേദപണ്ഡിതന്മാരെ തിരുവനന്തപുരത്തുളള റെയിൽവേ സ്റ്റേഷനുകളിൽ നിന്നും വിമാനതാവളത്തിൽ നിന്നും ആചാര പരമായി സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

വളരെ വിപുലമായ രീതിയിൽ 2025-26 മുറജപം ലക്ഷദീപം നടത്തുന്ന തിനും ആചാരപരമായ കാര്യങ്ങൾ, താന്ത്രികമായ പൂജകൾ എന്നിവ ക്ഷേത്രതന്ത്രി. ബ്രഹ്മശ്രീ.ശ്രീ.ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ബ്രഹ്മശ്രീ.എൻ.ആർ.പ്രദീപ്‌നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.എൻ.ആർ.സതീശൻ നമ്പൂതി രിപ്പാട്, ബ്രഹ്മശ്രീ.എൻ.ആർ.സജിനമ്പൂതിരിപ്പാട്, എന്നിവർ നേതൃത്വം നൽകുന്ന താണ്. മുറജപം നടക്കുന്ന 20.11.2025ൽ വെളുപ്പിന് ഗണപതിഹോമത്തോടു കൂടി ചടങ്ങുകൾ ആരംഭിക്കും. അന്നേ ദിവസം രാത്രി 8 മണിക്ക് (ശ്രീബലി ഉണ്ടായി രിക്കും. മുറജപം 56 ദിവസവും പ്രത്യേക വഴിപാടുകളും അലങ്കാരങ്ങളും ഉണ്ടായിരി ക്കുന്നതാണ്.

അനിഴംതിരുനാൾ മാർത്താണ്‌ഡവർമ്മ മഹാരാജാവ്’ മുറജപം തുടങ്ങിയതു മുതൽ പിന്നീട് നടന്ന മുറജപങ്ങൾ ഒരു കുറവും കൂടാതെ നടന്നു വരുന്നു. ഇക്കുറി ഭാരതത്തിൻ്റെ വിവിധ ദേശങ്ങളിൽ നിന്നുള്ള വേദപണ്‌ഡിതന്മാർ ജപത്തി നായി എത്തിച്ചേരുന്നുണ്ട്. കൂടാതെ പുരാണപാരായണങ്ങൾ, ഇതിഹാസങ്ങൾ, പ്രബന്ധങ്ങൾ, ഉപനിഷത്തുകൾ എന്നിവ പാരായണം നടത്തുന്നതാണ്. വേദജപ ങ്ങൾക്കായി വരുന്ന ജപക്കാർക്ക് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളള ത്. മുറജപം ലക്ഷദീപത്തോടനുബന്ധിച്ച് പ്രത്യേക കളഭാഭിഷേകം 12 ദിവസം (27.12.2025 മുതൽ 07.01.2026 വരെ) നടത്തുന്നതാണ്. തുടർന്ന് പതിവായി നട ത്തുന്ന മാർകഴി കളഭം (08.01.2026 മുതൽ 14.01.2026 വരെ) നടത്തുന്നതാണ്. ഉത്തരായന സംക്രാന്തി ദിവസവും, മകരശിവേലിയും, ലക്ഷദീപമഹോത്സവവും നടത്തി പരിസമാപ്‌തിയാകുന്നതാണ്.

മുറജപം ആരംഭിക്കുന്ന ദിവസമായ 20.11.2025 മുതൽ 48 ദിവസം പത്മതീർത്‌ഥക്കുളത്തിൽ പ്രാരംഭമായിവൈദ്യുതദീപാലങ്കാരം നടത്തും. തുടർന്ന്, 13.01.2026 മുതൽ 16.01.2026 വരെയുള്ള നാല്‌ദിവസങ്ങളിൽ പത്മതീർത്ഥക്കുളം, കിഴക്ക്ഗോപുരം, ശീവേലിപ്പുര, ഉപദേവന്മാരുടെ ക്ഷേത്രങ്ങൾ, മററു 3 ഗോപുരങ്ങൾ (വടക്ക്, തെക്ക്, പടിഞ്ഞാറ്), ക്ഷേത്രത്തിൻ്റെ നാല് നടകളിലെ റോഡുകൾ വൈദ്യുതിദീപങ്ങളാലും, ശീവേലിപ്പുരയും, കൽത്തൂണുകളിലെ സാലഭഞ്ജികമാരും വിളക്കേന്തിയും ദീപപ്രഭ ചൊരിയും.ഭക്തജനങ്ങളിൽ. വേദത്തിൻ്റെ അറിവ് പകരുന്നതിനായി നാല് നടകളിലും വേദമണ്ഡപങ്ങൾ 56 ദിവസത്തേക്ക് സ്ഥാപിക്കുന്നുണ്ട്. ആന്നതിൻ്റെ ഉദ്ഘാടനം ദീപംതെളിയിക്കൽ ചടങ്ങ് പടിഞ്ഞാറെമഠം (നടുവിൽമറം) പുഷ്പാഞ്ജലി സ്വാമിയാരായ എച്ച്.എച്ച്.ശ്രീ ഉറവങ്കര അച്യുത ഭാരതികൾ. 19.11.2025 വൈകുന്നേരം 04.30 മണിക്ക് ക്ഷേത്രത്തിന്റെ കിക്കേനടയിൽ നിർവ്വഹിക്കും.

വന്ദേ പത്മനാഭം എന്ന പേരിൽമുറജപം ലക്ഷദീപവുമായി ബന്ധപ്പെട്ട് 20.11.2025 മുതൽ 10.01.2026 വരെവൈകുന്നേരം 05:00 മുതൽ രാത്രി 09:00 വരെഇന്ത്യയിലെ പ്രശസ്‌തകലാകാരന്മാർഅവതരിപ്പിക്കുന്ന കലാപരിപാടികൾ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലും, വടക്കേ നടയിലുംഒരുക്കുന്ന സ്റ്റേജുകളിൽ അരങ്ങേറും. കലാപരിപാടികളുടെ ഉദ്ഘാടനം 20.11.2025 വൈകുന്നേരം 05.00 മണിക്ക് പ്രശസിന ഇന്ത്യൻ സിനിമതാരം ശ്രീ.റാണദഗ്ഗുപതി നിർവഹിക്കുന്നതാണ്.

മുറജപംലക്ഷദീപത്തോടനുബന്ധിച്ചുള്ള വഴിപാടുകൾ രസീതാക്കുന്നതിനുള്ള സംവിധാനം ക്ഷേത്ര കൗണ്ടറിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ജനുവരി 14 ന നടക്കുന്ന ലക്ഷദീപത്തിൻ്റെ ഭാഗമാകുവാൻ ഭക്‌തജനങ്ങൾക്ക് 100 രൂപ നിരക്കിൽ ഏകദീ പാർച്ചന സംഭാവന സ്വീകരിക്കുവാനുള്ള സംവിധാനവും ക്ഷേത്ര കൗണ്ടറിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments