Sunday, April 12, 2026
Google search engine
HomeNewsNational Newsഅമ്മാവനോട് പ്രണയം, വിവാഹം കഴിക്കാനായി വീടുവിട്ടിറങ്ങി; മരുമകളെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നു

അമ്മാവനോട് പ്രണയം, വിവാഹം കഴിക്കാനായി വീടുവിട്ടിറങ്ങി; മരുമകളെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നു

മഹാരാഷ്ട്ര: സഹോദരിയുടെ മകളെ ലോക്കല്‍ ട്രെയിനില്‍നിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ അറസ്റ്റിലായി. മാന്‍ഖുര്‍ദില്‍ താമസിക്കുന്ന കോമളാണ് കൊല്ലപ്പെട്ടത്. അമ്മാവനായ അര്‍ജുന്‍ സോണിയയാണു അറസ്റ്റിലായത്. കഴിഞ്ഞ 16നു ഭയന്ദര്‍, നയ്ഗാവ് സ്റ്റേഷനുകള്‍ക്കിടയിലാണ് പെണ്‍കുട്ടിയെ ട്രെയിനില്‍നിന്നു തള്ളിയിട്ടത്. കഴിഞ്ഞ 15നു വസായ് ഈസ്റ്റിലെ അര്‍ജുന്റെ വീട്ടില്‍ കോമള്‍ എത്തിയിരുന്നെന്നും പെണ്‍കുട്ടിക്ക് അമ്മാവനോട് പ്രണയമായിരുന്നെന്നും പൊലീസ് പറഞ്ഞു.

അമ്മാവനെ വിവാഹം കഴിക്കാനായാണ് കോമള്‍ സ്വന്തം വീട് വിട്ടിറങ്ങിയത്. മകളെ കാണാതായതിനെ തുടര്‍ന്നു കോമളിന്റെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ, റെയില്‍വേ പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം പാളത്തിനരികില്‍ കണ്ടെത്തി. തുടരന്വേഷണത്തിലാണ് അമ്മാവന്‍ മരുമകളെ ട്രെയിനില്‍നിന്നു തള്ളിയിട്ടതാണെന്നു തെളിഞ്ഞത്. അറസ്റ്റിലായ പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments