ന്യൂഡല്‍ഹി: താജ്മഹല്‍ സന്ദര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍. കനത്ത സുരക്ഷാ ക്രമീകരണത്തില്‍ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതായിരുന്നു സന്ദര്‍ശനം. ഉച്ചകഴിഞ്ഞ് 3.30ന് എത്തിയ ട്രംപ് ജൂനിയര്‍, താജ്മഹലിന്റെ ചരിത്രം, നിര്‍മാണം, വാസ്തുവിദ്യ എന്നിവയെ കുറിച്ച് ഗൈഡിനോട് വിശദമായി ചോദിച്ചറിഞ്ഞെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2020 ലെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് താജ്മഹല്‍ കാണിച്ചുകൊടുത്ത ഗൈഡ് നിതിന്‍ സിങ്ങാണ് പര്യടനത്തില്‍ ട്രംപ് ജൂനിയറിനൊപ്പവും ഉണ്ടായിരുന്നത്. താജ്മഹലിനുള്ളിലും ഡയാന ബെഞ്ചിലുമുള്‍പ്പെടെ വിപുലമായ ഫോട്ടോ സെഷന്‍ നടത്തി. സന്ദര്‍ശനത്തോടനുബന്ധിച്ച് പോലീസിനും സിഐഎസ്എഫിനു മുറമേ യുഎസില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിരുന്നു.




