തിരുവനന്തപുരം:- ശബരിമല അയ്യപ്പക്ഷേത്രത്തിൽ വർഷത്തിൻ്റെ 365 ദിവസവും അമ്പലം തുറക്കുകയും എല്ലാ സ്ത്രീകൾക്കും ദർശനം അനുവദിക്കുകയും ചെയ്യണമെന്ന് സെക്കു ലർ നാഷണൽ ദ്രാവിഡ പാർട്ടി (എസ്.എൻ.ഡി.പി) സംസ്ഥാന കൗൺസിൽ യോഗം കേരള സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടതായി സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം ശബരിമലയിലുണ്ടായ തിക്കിലും തിരക്കിലും മരണം സംഭവിക്കാതി രുന്നത് മഹാഭാഗ്യമായി കരുതി ഈ തിക്കും തിരക്കും ഒഴിവാക്കുവാൻ വർഷം മുഴുവൻ അമ്പലം തുറന്ന് പ്രവർത്തിക്കേണ്ടതാണെന്നും, സുപ്രീംകോടതി വിധിപ്രകാരം എല്ലാ സ്ത്രീകൾക്കും പ്രായഭേദമന്യേ ശബരിമലയിൽ ദർശനം അനുവദിക്കേണ്ടതാണന്നും സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി (എസ്.എൻ.ഡി.പി) സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
അയ്യപ്പ ഭഗവാൻ ചെറുപ്പകാലത്ത് കളരി പഠിക്കാൻ പോയ മുഹമ്മയിലെ മുൻ എം.പി സുശീലാ ഗോപാലൻ്റെ പഴയ തറവാട്ടുവീടായ ചീരപ്പൻചിറ ഭവനത്തിലെ 17 വയ സ്സുകാരി “കല്ലു” എന്ന് ഓമനപ്പേരിൽ വിളിച്ചിരുന്ന “കല്യാണി”യെന്ന പെൺകുട്ടിയാണ് ശബരിമലക്ഷേത്രത്തിൽ ഭഗവാൻ തന്നെ കൂട്ടികൊണ്ടുവന്ന് താഴെ ഭാഗത്ത് ഇടതു വശത്ത് മാളികപ്പുറത്തമ്മയായി ഇരുത്തി അയ്യപ്പന്മാർ ഭജിക്കുന്നത്. ചീരപ്പൻചിറ ഭവനക്കാർക്ക് ഇതിൻ്റെ പേരിൽ ഇക്കാലമത്രയും ശബരിമലയിലെ വെടി വഴിപാടിൻ്റെ അവകാശവും ലഭിച്ചിരുന്നു. മാളികപ്പുറത്ത് അമ്മ എന്ന ഈ 17 വയസ്സുകാരിക്ക് അയ്യപ്പ ഭഗവാന്റെ തൊട്ടരികിൽ എന്നും ഇരിക്കാമെങ്കിൽ എന്തുകൊണ്ടാണ് എല്ലാ സ്ത്രീകൾക്കും ശബരിമ ലയിൽ പ്രായഭേദമന്യേ ദർശനം നൽകാൻ പാടില്ലാത്തത് ? എല്ലാ സ്ത്രീകൾക്കും ദർശനം നൽകിയാൽ ഒരാചാര ലംഘനവും ഒരിക്കലും ശബരിമലയിൽ ഉണ്ടാവില്ലത്രേ.
പണ്ട് രാജഭരണകാലത്ത് ഇവിടത്തെ സവർണ്ണ ന്യൂനപക്ഷ വിഭാഗങ്ങൾ അയിത്തജാതി ക്കാർ എന്ന് മുദ്രഅടിച്ച് അമ്പലപ്രവേശനം നിക്ഷേധിച്ചിരുന്ന മഹാ ഭൂരിപക്ഷക്കാരായ ഈഴ വനും പുലയനും പറയനും കുറവനും വിശ്വകർമ്മജനനും നാടാരും തണ്ടാനും ഗണകനു മെല്ലാം, മഹാനായ സി.കേശവൻ്റെ “സംയുക്തരാഷ്ട്രീയ സഭ” എന്ന മഹത്തായ സംഘട നയുടെ നേതൃത്വത്തിൽ 1932 മുതൽ നടത്തിയ നിവർത്തന പ്രക്ഷോഭണത്തിന്റെ ഫലമയി 1936 നംവബർ 12 ന് രാജഭരണകൂടത്തിന് ഗത്യന്തരം ഇല്ലാതെ എല്ലാവർക്കും ക്ഷേത്ര പ്രവേ ശനം അനുവദിക്കേണ്ടതായി വന്നു. അന്ന് കൂട്ടത്തോടെ ഈ മഹാഭൂരിപക്ഷജനത അമ്പ ലങ്ങളിൽ പ്രവേശിച്ചപ്പോൾ ഒരാചാരലംഘനവും അനുഭവപ്പെട്ടിരുന്നില്ല. ഒരു ദൈവവും അമ്പലങ്ങളിൽ നിന്നും ആചാരലംഘനത്തിൻ്റെ പേരിൽ ഓടിപ്പോയതുമില്ല. അന്ന് അമ്പല ങ്ങളെല്ലാം പ്രകാശപൂരിതവും വരുമാന സമ്പുഷ്ടവുമാവുകയുമാണുണ്ടായത്. പിന്നീട് പല പ്പോഴും ഒരു പാട് ആചാരങ്ങൾ മാറിയിട്ടുള്ളപ്പോഴൊന്നും ആകാശം ഇടിഞ്ഞു വീണിട്ടുമില്ല ത്രേ. ആയിനാൽ ശബരിമലയിൽ 365 ദിവസത്തെ ദർശനകാര്യത്തിലും എല്ലാ സ്ത്രീകളു ടേയും പ്രവേശന കാര്യത്തിലും ആചാരമാറ്റം ഇപ്പോൾ അനിവാര്യമായിരിക്കുന്നു. ആചാര ലംഘനം എന്ന് ഉന്മാക്കി കാണിച്ച് സത്രീകളെയെല്ലാം ഇവിടത്തെ ന്യൂനപക്ഷ ആചാരപരി ഷ്കാരികൾ ഭയപ്പെടുത്തി നിർത്തിയിരിക്കുന്നത് ഇനിയും അനുവദിക്കാൻ പാടില്ലത്രേ. ആചാ രലംഘനം എന്ന സവർണ്ണ ഉമ്മാാക്കിക്കെതിരെ ഏതറ്റം വരെയും നിയമനടപടിയുമായി എസ്.എൻ.ഡി.പി മുമ്പോട്ടു പോകുമെന്നും എസ്.എൻ.ഡി.പി ദേശീയ ചെയർമാൻ എസ്. സുവർണ്ണകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതു സംബന്ധിച്ച ബോധവൽക്കര ണത്തിനായി പാർട്ടി സംസ്ഥാന കൗൺസിൽ നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു…




