Sunday, April 12, 2026
Google search engine
HomeNews2 വര്‍ഷത്തിനിടെ യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; കുടിയേറ്റ നിരക്ക് 80% കുറഞ്ഞു

2 വര്‍ഷത്തിനിടെ യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; കുടിയേറ്റ നിരക്ക് 80% കുറഞ്ഞു

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നു യുകെ വിട്ടുപോകുന്ന ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണെന്ന് ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ഒഎന്‍എസ്) റിപ്പോര്‍ട്ട്. 2025 ജൂണ്‍ വരെയുള്ള കണക്കുപ്രകാരം സ്റ്റുഡന്റ് വീസയിലുള്ള 45,000 ഇന്ത്യക്കാരും തൊഴില്‍ വീസയിലുള്ള 22,000 പേരും താമസമുപേക്ഷിച്ചു മടങ്ങി. മറ്റു വീസകളിലുണ്ടായിരുന്ന 7,000 പേര്‍ കൂടി ചേരുമ്പോള്‍ ആകെ 74,000 ഇന്ത്യക്കാരാണു മടങ്ങിയത്. ചൈനയാണു പട്ടികയില്‍ രണ്ടാമത്.

കുടിയേറ്റ നിരക്ക് (കുടിയേറുന്നവരുടെ എണ്ണവും രാജ്യം വിടുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം) 2023 നെ അപേക്ഷിച്ച് 80% കുറഞ്ഞെന്നും റിപ്പോര്‍ട്ട് പറയുന്നു. 2021നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് ഒഎന്‍എസ് വ്യക്തമാക്കി. അതേസമയം, യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ ഇന്ത്യക്കാര്‍ക്കു തന്നെയാണ് ഒന്നാം സ്ഥാനം. 90,000 പേര്‍ പഠനത്തിനും 46,000 പേര്‍ തൊഴിലിനുമായി എത്തി. ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന, നൈജീരിയ എന്നീ രാജ്യക്കാരാണ് യുകെയിലേക്കു കുടിയേറുന്നവരില്‍ മുന്‍പില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments