Sunday, April 12, 2026
Google search engine
HomeNewsNational Newsആദ്യം കരുതി അപകടമെന്ന്, അന്വേഷണത്തില്‍ നിര്‍ണായക സൂചനകള്‍; ട്രെയിനില്‍ നിന്നു യുവതി വീണു മരിച്ച സംഭവം...

ആദ്യം കരുതി അപകടമെന്ന്, അന്വേഷണത്തില്‍ നിര്‍ണായക സൂചനകള്‍; ട്രെയിനില്‍ നിന്നു യുവതി വീണു മരിച്ച സംഭവം കൊലപാതകം

ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനില്‍ നിന്നു വീണ് യുവതി മരിച്ച സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍. ടിക്കറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവതിയെ പുറത്തേക്ക് തള്ളിയിട്ടെന്ന കേസിലാണ് റെയില്‍വേ പൊലീസ് നടപടി. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ 25നു രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് (32) മരിച്ചത്. ടിടിഇ സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ആദ്യം അപകടമരണമാണെന്നു കരുതിയ സംഭവമാണ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന സൂചന ലഭിച്ചത്.

ചികിത്സയ്ക്കായി ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി കാന്‍പുരില്‍ നിന്ന് ബരൗണി-ന്യൂഡല്‍ഹി ഹംസഫര്‍ സ്പെഷല്‍ ട്രെയിനില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് കാത്തിരുന്ന ഇവര്‍ ട്രെയിന്‍ വൈകിയതിനാല്‍ പട്ന-ആനന്ദ് വിഹാര്‍ സ്പെഷല്‍ ട്രെയിനില്‍ കയറുകയായിരുന്നു. ഇതാണ് തര്‍ക്കത്തിലേക്കു നയിച്ചത്. ആരതിയുടെ ബാഗ് ട്രെയിനിനു പുറത്തേക്ക് എറിയുകയും അവരെ തള്ളിയിടുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ പറയുന്നു. തെറിച്ചവീണ യുവതി തല്‍ക്ഷണം മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments