Sunday, April 12, 2026
Google search engine
HomeNewsKerala Newsകടുത്ത സൗരവികിരണം; ഫ്‌ലൈറ്റ് കണ്‍ട്രോള്‍ ഡേറ്റയ്ക്ക് തകരാര്‍ സംഭവിക്കാം, സര്‍വീസുകള്‍ തടസ്സപ്പെടും; മുന്നറിയിപ്പുമായി എയര്‍ബസ്

കടുത്ത സൗരവികിരണം; ഫ്‌ലൈറ്റ് കണ്‍ട്രോള്‍ ഡേറ്റയ്ക്ക് തകരാര്‍ സംഭവിക്കാം, സര്‍വീസുകള്‍ തടസ്സപ്പെടും; മുന്നറിയിപ്പുമായി എയര്‍ബസ്

ന്യൂഡല്‍ഹി: കടുത്ത സൗരവികിരണം മൂലം എ320 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളുടെ ഫ്‌ലൈറ്റ് കണ്‍ട്രോള്‍ ഡേറ്റയ്ക്ക് തകരാര്‍ സംഭവിക്കാമെന്നു വിമാനനിര്‍മാണക്കമ്പനിയായ എയര്‍ബസിന്റെ സുരക്ഷാമുന്നറിയിപ്പ്. എ320 മോഡല്‍ വിഭാഗത്തില്‍പ്പെട്ട വലിയൊരു പങ്ക് വിമാനങ്ങളില്‍ സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്വെയര്‍ അപ്ഗ്രഡേഷന്‍ നടത്തണമെന്ന് എയര്‍ബസ് അടിയന്തരനിര്‍ദേശം നല്‍കി. ഇതോടെ എ320 മോഡല്‍ വിമാനങ്ങളുടെ സര്‍വീസ് തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

ഒക്ടോബര്‍ 30ന് മെക്‌സിക്കോയില്‍നിന്ന് ന്യൂജേഴ്‌സിയിലേക്ക് പറന്ന ജെറ്റ്ബ്ലൂ വിമാനക്കമ്പനിയുടെ എ320 വിമാനം ഫ്‌ലോറിഡയില്‍ അടിയന്തരമായി ഇറക്കേണ്ടിവന്നിരുന്നു. ഇന്‍ഡിഗോയുടെ 350 വിമാനങ്ങളും എയര്‍ ഇന്ത്യയുടെ 120 വിമാനങ്ങളും എ320 ശ്രേണിയില്‍പ്പെട്ടതാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 40 വിമാനങ്ങളുമുണ്ട്. ഇവയ്ക്കു സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന്‍ നടത്തുന്നതു മൂലം വിമാന സര്‍വീസ് വൈകാന്‍ സാധ്യതയുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments