Sunday, April 12, 2026
Google search engine
HomeNewsയുക്രെയ്നുമായുള്ള ചര്‍ച്ച ഫലപ്രദം: റൂബിയോ; വിറ്റ്‌കോഫ് റഷ്യയിലേക്ക്, നിര്‍ണായക ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച് യുഎസ്

യുക്രെയ്നുമായുള്ള ചര്‍ച്ച ഫലപ്രദം: റൂബിയോ; വിറ്റ്‌കോഫ് റഷ്യയിലേക്ക്, നിര്‍ണായക ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച് യുഎസ്

ഫ്‌ലോറിഡ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുക്രെയ്ന്‍ പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ച ഫലപ്രദമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധം അവസാനിക്കുന്നതിന് ഇനിയും ജോലി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇതൊരു സങ്കീര്‍ണമായ വിഷയമാണ്. ഇതില്‍ മറ്റൊരു കക്ഷി കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. അവരെയും ചര്‍ച്ചയുടെ ഭാഗമാക്കേണ്ടി വരും. ഈ ആഴ്ച അവസാനം ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മോസ്‌കോയിലെത്തി റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഞങ്ങള്‍ റഷ്യയുമായി വിവിധ തലങ്ങളില്‍ ബന്ധപ്പെടുന്നുണ്ട്. അതിനാല്‍ അവരുടെ കാഴ്ചപ്പാടുകളെക്കുറിച്ചും ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട്’ മാര്‍ക്കോ റൂബിയോ പറഞ്ഞു.

‘ധാരണയിലെത്തുക എന്നത് എത്രത്തോളം പ്രയാസകരമാണെന്ന് ബോധ്യമുണ്ട്. എങ്കിലും ശുഭാപ്തിവിശ്വാസമുണ്ട്. ചര്‍ച്ചയില്‍ പുരോഗതി കൈവരിച്ച സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുക എന്നതു മാത്രമല്ല യുക്രെയ്ന്റെ ഭാവി സുരക്ഷിതമാക്കുക എന്നതു കൂടി ലക്ഷ്യമാണ്. യുക്രെയ്ന് ഇതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ സമൃദ്ധമായ ഒരു ഭാവിയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. യുക്രെയ്ന് പരമാധികാരവും സ്വാതന്ത്ര്യവും നിലനിര്‍ത്തുന്ന പാത സൃഷ്ടിക്കുകയാണ് ലക്ഷ്യം.’ റൂബിയോ പറഞ്ഞു. മാര്‍ക്കോ റൂബിയോയുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് യുക്രെയ്ന്‍ പ്രതിനിധികളും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments